പാലാ: തൊഴിലുറപ്പിനെക്കാൾ ഈഴവ സമുദായത്തിന് ആവശ്യം അധികാര ഉറപ്പാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാ പ്പള്ളി നടേശൻ. സമുദായത്തിൽ കുറെ തൊഴിലുറപ്പ് ആളുകളെ മാത്രം സൃഷ്ടിച്ചതുകൊണ്ട് കാര്യമില്ല. ഭരണത്തിൽ പങ്കാളിത്ത ം കിട്ടണം. അധികാരത്തിനുള്ള ഉറപ്പാണ് ശ്രീനാരായണീയർക്ക് വേണ്ടത്. അല്ലാതെ വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമല്ല സമു ദായമെന്ന് ഓരോരുത്തരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂനിയൻ യൂത്ത് മൂവ്മെൻറ് രാമപുരത്ത് സംഘടിപ്പിച്ച ഏകദിന നേതൃപഠന ക്യാമ്പ് ‘ഏകലവ്യ 2019’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈഴവർ വികാരജീവികളായതിനാലാണ് ശബരിമല സമരത്തിന് ചാടിപുറപ്പെടരുതെന്ന് പറഞ്ഞത്. പലരും പലതിനും സമുദായ അംഗങ്ങളെ ഉപയോഗിച്ചശേഷം കരിമ്പിൻ ചണ്ടിപോലെ വലിച്ചെറിയുമെന്ന് അറിയാമായിരുന്നതിനാലാണ് ശബരിമല സമരത്തെ പിന്തുണക്കാതിരുന്നത്. സി. കേശവനെയും ആർ. ശങ്കറെയും കെ.ആർ. ഗൗരിയമ്മയെയും അച്യുതാനന്ദനെയും ഒടുവിൽ പിണറായി വിജയനെയും വരെ ജാതിപറഞ്ഞും തൊഴിൽ പറഞ്ഞും ആക്ഷേപിക്കാനും അതുവഴി നശിപ്പിക്കാനുമുള്ള ചിലരുടെ ശ്രമം ഇപ്പോഴും തുടരുകയാണ്.
ഉപതെരഞ്ഞെടുപ്പുകളിൽ സമുദായത്തിെൻറ വോട്ടിന് വിലയുണ്ടാകണം. വോട്ട്ബാങ്ക് രാഷ്ട്രീയമാണ് ഇന്നുള്ളത്. ആദർശ രാഷ്ട്രീയത്തിന് പകരം ജാതിരാഷ്ട്രീയം കൊടികുത്തിവാഴുകയാണ്. യഥാർഥ മതേതരത്വത്തിന് പകരം എല്ലാ രാഷ്ട്രീയ കക്ഷികളും മൈക്ക് കെട്ടി മതേതരത്വം പറഞ്ഞ് സമുദായത്തെ കബളിപ്പിക്കുകയാണ്. മാറി ഭരിച്ച സർക്കാറുകളൊക്കെ ശ്രീനാരായണീയരോട് ചതിയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മീനച്ചിൽ യൂനിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അധ്യക്ഷതവഹിച്ചു. യൂത്ത് മൂവ്മെൻറ് ജില്ല കോഓഡിനേറ്റർ എം.പി സെൻ സംഘടന സന്ദേശം നൽകി. മീനച്ചിൽ യൂനിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ്കുമാർ, യൂത്ത് മൂവ്മെൻറ് ജില്ല കോഓഡിനേറ്റർ ലാലിറ്റ് എസ്. തകിടിയേൽ, മീനച്ചിൽ യൂനിയൻ കമ്മിറ്റി അംഗം ഷിബു കല്ലറയ്ക്കൽ എന്നിവർ സംസാരിച്ചു. പി.ടി. മന്മഥൻ, സുരേഷ് പരമേശ്വരൻ എന്നിവർ ക്ലാസുകളെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ സി.ടി. രാജൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.