'ഞാൻ കുമാരനാശാന്റെ കസേരയിൽ ഇരിക്കുന്ന ആളല്ല'; കാവൽകാരൻ മാത്രമെന്ന് വെള്ളാപ്പള്ളി

ഹരിപ്പാട്: ഞാൻ കുമാരനാശാന്റെ കസേരയിൽ ഇരിക്കുന്ന ആളല്ലെന്നും ആ കസേരയുടെ കാവൽക്കാരൻ മാത്രമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് “പാഠശാല 2024” മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുദേവന്റെയും കുമാരനാശാന്റെയും കസേരയിൽ ഇരിക്കാൻ മറ്റാർക്കും അവകാശമില്ല. അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സന്ദേശ വാഹകൻ മാത്രമാണ് ഞാൻ. മറ്റെല്ലാ സമുദായങ്ങൾക്കും ജാതി പറയാം. ഈഴവർ ഒന്നിക്കാതിരിക്കൽ ആണ് രാഷ്ട്രീയക്കാരുടെ ലക്ഷ്യം. ഒന്നിച്ചു നിന്നാൽ കേരള ഭരണം ഈഴവർ തീരുമാനിക്കും. കേന്ദ്രത്തിൽ ബി.ജെ.പി ഭരണം ഇല്ലാതാക്കാൻ മുസ് ലിം ജനത ഒറ്റ കെട്ടായി കോൺഗ്രസിന് വോട്ട് ചെയ്തതിനാലാണ് ആലപ്പുഴയിൽ എ.എം ആരിഫ് തോറ്റത്. ഈ ഒരു ഒത്തൊരുമ ഈഴവന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ആരെ ജയിപ്പിക്കണം, ആരെ തോൽപിക്കണം എന്ന് തീരുമാനിക്കാനുള്ള രീതിയിൽ സംഘടന ശക്തി നമ്മൾക്ക് ഉണ്ടാകണം. അവകാശങ്ങൾ നൽകുന്ന കാര്യത്തിൽ ന്യൂനപക്ഷങ്ങളുടെ മുന്നിൽ കണ്ണടയ്ക്കുന്നവർ നമ്മുടെ മുന്നിൽ മതിൽ കെട്ടി വഴി മുടക്കുകയാണ്. വ്യക്തമായ ജാതി വിവേചനമാണ് കേരളത്തിൽ നടക്കുന്നത്. ഏത് സമുദായത്തിന് നൽകുന്നതിനും ഞാൻ എതിരല്ല. പക്ഷെ സാമൂഹിക നീതി വേണം. ഈഴവ സമുദായം വിവേചനം മാത്രം അനുഭവിക്കുന്ന സമുദായമായി മാറി.

തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും തോറ്റാലും ഈഴവനിട്ട് പണി വെയ്ക്കാനാണ് എല്ലാവർക്കും താല്പര്യം. സമുദായത്തിനു വേണ്ടി എല്ലാം ത്യേജിക്കാൻ തയ്യാറാണ്. എന്റെ ചോരയാണ് ആവശ്യമെങ്കിൽ അതും കൊടുക്കാൻ തയ്യാർ. എനിക്ക് പാർലമെന്റ് മോഹമില്ല. ഇവിടെ ജാതി സംസ്കാരം ഉള്ള കാലം വരെ ഇനിയും ജാതി പറയും. ജാതി പറയുന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രസിഡന്റ്‌ എസ്.സലികുമാർ അധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ്‌ ബോർഡ്‌ അംഗം പ്രീതി നടേശൻ ഭദ്രദീപം കൊളുത്തി. ശ്രീനാരായണ ദർശന പഠനകേന്ദ്രം ആചാര്യൻ വിശ്വപ്രകാശം എസ്.വിജയാനന്ദ് അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എൻ.അശോകൻ സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ്‌ ഡി.കാശിനാഥൻ, യോഗം ഡയറക്ടർമാരായ എം.കെ ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, യൂണിയൻ കൗൺസിലർമാരായ അയ്യപ്പൻ കൈപ്പള്ളിൽ, എസ്.ജയറാം, തൃക്കുന്നപുഴ പ്രസന്നൻ, അഡ്വ.യൂ.ചന്ദ്രബാബു, ജെ.ബിജുകുമാർ, ബി. രഘുനാഥ്, പി.എൻ അനിൽകുമാർ, യൂണിയൻ പഞ്ചായത്ത്‌ കമ്മറ്റി അംഗം കെ.ബിനു കരുണാകരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ്‌ ബി.വിമല, എന്നിവർ സംസാരിച്ചു.

Tags:    
News Summary - vellappally natesan statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.