Posted On
date_range Updated On
date_range മാർ ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് വെള്ളാപ്പള്ളി; ‘ഇടത് പാർട്ടികൾ അവസരവാദ രാഷ്ട്രീയം സ്വീകരിച്ചെന്ന് വിമർശനം’
കോതമംഗലം: തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. റബറിന് 300 രൂപ നൽകിയാൽ ബി.ജെ.പിക്ക് വോട്ട് നൽകാമെന്ന് അദ്ദേഹം പറഞ്ഞത് മുഴുവൻ കർഷകർക്കും വേണ്ടിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ആത്മീയ ആചാര്യനായ താൻ പറയുന്നത് അനുസരിച്ച് വിശ്വാസികളല്ലാത്തവരും വോട്ട് ചെയ്യുമെന്ന ആത്മവിശ്വാസമാണ് ബിഷപ്പിനുള്ളത്. ഇടതു പാർട്ടികൾ പോലും ആദർശ രാഷ്ട്രീയം ഉപേക്ഷിച്ച് അവസരവാദ രാഷ്ട്രീയം സ്വീകരിച്ചു. കൂടുതൽ ശക്തിയുള്ളവരെ സഹായിക്കുക എന്ന അടവുനയമാണ് അവർ സ്വീകരിച്ച് വരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ കൊടിമര സമർപ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.