വി​ദ്യാ​ർ​ഥി​യു​ടെ ആ​ത്​​മ​ഹ​ത്യ​ശ്ര​മം:  അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്​ 

കായംകുളം: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജിൽ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മാനേജറുടെ വാഹനത്തിൽ പൊലീസ് മൊഴിയെടുക്കാൻ പോയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് നടപടി. രണ്ടാംവർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി കിളിമാനൂർ പാർപ്പിടത്തിൽ ആർഷ്രാജാണ് (20) ഞായറാഴ്ച പുലർച്ചെ ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചത്. 

കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആർഷി​െൻറ മൊഴിയെടുക്കാൻ മാനേജറുടെ വാഹനത്തിലാണ് വള്ളികുന്നത്തുനിന്ന് പൊലീസ് എത്തിയത്. മൊഴിയെടുത്തശേഷം വിദ്യാർഥിയെ മാനേജറുടെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. ആത്മഹത്യശ്രമം പുറത്തറിയിക്കരുതെന്നും ഭീഷണിയുണ്ടായി. സംഭവം അറിഞ്ഞെത്തിയ എസ്.എഫ്.െഎ പ്രവർത്തകർ ഇടെപട്ട് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് ആർഷിനെ മാറ്റിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ഇവിടെ െവച്ച് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോളജ് മാനേജറും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സുഭാഷ് വാസുവും പ്രിൻസിപ്പൽ ഗണേഷും പ്രതിചേർക്കപ്പെട്ടു. ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.ആർ. ശിവസുതൻ പിള്ള നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ വള്ളികുന്നം സ്റ്റേഷനിലെ എ.എസ്.െഎ സതീഷ്കുമാറിനെ ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. സിവിൽ പൊലീസ് ഒാഫിസർ രതീഷിനെ എ.ആർ ക്യാമ്പിലേക്കും മാറ്റി. 


ട്രസ്റ്റ് ജനറൽ സെക്രട്ടറിയും പ്രിൻസിപ്പലും മുൻകൂർ ജാമ്യം തേടി
കൊച്ചി: വെള്ളാപ്പള്ളി എൻജിനീയറിങ് കോളജ് വിദ്യാർഥിയുടെ ആത്മഹത്യശ്രമവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തേടി ട്രസ്റ്റ് ജനറൽ സെക്രട്ടറി സുഭാഷ് വാസു, പ്രിൻസിപ്പൽ ഗണേഷ് എന്നിവർ നൽകിയ ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി വള്ളികുന്നം പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. രാഷ്ട്രീയ സമ്മർദത്തെത്തുടർന്നാണ് കേസെന്ന് ഇവർ ആരോപിച്ചു. കേസ് പരിഗണനക്കെത്തിയപ്പോൾ ബുധനാഴ്ചത്തേക്ക് മാറ്റാൻ സർക്കാർ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.

കോളജിലെ അക്രമം; 250 എസ്.എഫ്.െഎക്കാർക്ക് എതിരെ കേസ്
കായംകുളം: കോളജിലെ അക്രമസമരവുമായി ബന്ധപ്പെട്ട് എസ്.എഫ്.െഎ സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസ്, സെക്രട്ടറി എം. വിജിൻ എന്നിവരടക്കം ഇരുനൂറ്റിഅമ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി എം. വിജിനെ ആക്രമിച്ചെന്ന കേസിൽ കോളജ് മാനേജർ സുഭാഷ് വാസുവിനെതിരെയും കേസുണ്ട്. കോളജിൽനിന്നുണ്ടായ കല്ലേറിൽ തലക്ക് പരിക്കേറ്റെന്നാണ് വിജിൻ മൊഴി നൽകിയിരിക്കുന്നത്.

Tags:    
News Summary - Vellappally Natesan College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.