ആരിഫ് ജയിച്ചില്ലെങ്കില്‍ തല മൊട്ടയടിച്ച്​ കാശിക്ക് പോകും -വെള്ളാപ്പള്ളി

ആലപ്പുഴ/കൊല്ലം: : ആലപ്പുഴയിൽ ഇടതുസ്​ഥാനാർഥി എ.എം. ആരിഫ്​ ജയിച്ചില്ലെങ്കിൽ താൻ തല മൊട്ടയടിച്ച്​ കാശിക്ക്​ പേ ാകുമെന്ന്​ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന ്നു ​അദ്ദേഹം. ബി. ഡി. ജെ. എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ താൻ പ്രചാരണത്തിനിറങ്ങില്ല. എസ്.എൻ.ഡി.പി യ ോഗം ഭാരവാഹികള്‍ മത്സരിക്കരുത്. മത്സരിക്കുന്നവര്‍ യോഗം ഭാരവാഹിത്വം രാജിവെക്കണം.

ആലപ്പുഴയില്‍ അടൂര്‍ പ്രക ാശ് മത്സരിക്കുന്നത് ആത്മഹത്യാപരമാണ്. അടൂര്‍ പ്രകാശിനെ തോൽപ്പിക്കാനാണ് കൊണ്ടുവരുന്നത്. അടൂര്‍ പ്രകാശ് മത്സരിച്ചാലും സഹായിക്കില്ല. ആരിഫ് ജനകീയനാണ്. അദ്ദേഹത്തി​​െൻറ ജയം ഉറപ്പാണ്. എണ്ണേണ്ടി വരില്ല. കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിച്ചാൽ എട്ടുനിലയിൽ പൊട്ടും. അടൂർ പ്രകാശ് മത്സരിച്ചാലും പിന്തുണയില്ല. തോല്‍ക്കുമെന്ന് ഉറപ്പായതിനാലാണ് വേണുഗോപാല്‍ പിന്മാറിയത്. തന്നെ നശിപ്പിക്കാൻ ശ്രമിച്ചയാളാണ്​ വേണുഗോപാൽ.

44 ശതമാനം ഈഴവ വോട്ടുള്ള മണ്ഡലമാണ് ആലപ്പുഴ. സമുദായത്തെ നശിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസുകാർ ഇങ്ങോട്ടു വരേണ്ട. ശബരിമല പ്രചാരണവിഷയം ആക്കേണ്ടതില്ലെന്ന തെരഞ്ഞെടുപ്പ് ഓഫിസറുടെ നിലപാട് അംഗീകരിക്കുന്നു. തിരുവനന്തപുരത്ത് ശശി തരൂരിന് മൈനസ് പോയൻറുണ്ട്. മണ്ഡലത്തിലെ കാര്യങ്ങള്‍ തരൂര്‍ നോക്കിയില്ല. പഠിപ്പും വിവരവുമുള്ളതിനാല്‍ ഉയര്‍ന്ന ജാതിക്കാര്‍ തരൂരിനെ പിന്തുണക്കും. അവിടെ ഫലം പ്രവചനാതീതമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിക്ക് കാശിക്കുപോകാൻ ശ്രീനാരായണീയർ തന്നെ സൗകര്യം ഒരുക്കും -എ.എ. ഷുക്കൂർ
ആലപ്പുഴ: ശ്രീനാരായണീയരെ ചിന്താശേഷിയില്ലാത്ത പിണിയാളുകളാക്കി ത​​െൻറ ഇംഗിതത്തിന് ഉപയോഗപ്പെടുത്തി സി.പി.എം തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശനെ ശ്രീനാരായണീയർ തന്നെ കാശിക്ക് വിടാൻ സൗകര്യം ഒരുക്കുമെന്ന് കോൺഗ്രസ്​ നേതാവ്​ എ.എ. ഷുക്കൂർ. നവോത്ഥാന നായകനാക്കി തന്നെ പറ്റിച്ച പിണറായിയെ ഭയപ്പെടുന്ന വെള്ളാപ്പള്ളി ത​​െൻറ ഉറക്കംകെടുത്തുന്ന മൈേക്രാ ഫിനാൻസ്​ കേസിൽനിന്ന്​ തടിയൂരാൻ ഇത്തരം ജൽപനങ്ങൾ ശ്രീനാരായണീയരുടെ പേരിൽ നടത്തുന്നത് അപഹാസ്യമാണെന്നും ഷുക്കൂർ പറഞ്ഞു.

Tags:    
News Summary - Vellapally nadeshan press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.