‘തവള വീർക്കുന്നത് പോലെ വീർത്തിട്ട് കാര്യമില്ല’; പി.സി. ജോർജിനെ പരിഹസിച്ച് വെള്ളാപ്പള്ളി

പി.സി.ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. കേരള മുഖ്യമന്ത്രിയാവണമെന്ന് എനിക്ക് തോന്നലുണ്ടായാൽ എന്നോട് സ്നേഹമുണ്ടെങ്കിൽ ചെയ്യേണ്ടത് എന്നെ ഊളം പാറയിൽ അഡ്മിറ്റ് ചെയ്യലാണ്. സ്നേഹമില്ലെങ്കിൽ എന്നെ പ്രോൽസാഹിപ്പിക്കണം. പോയി വീണോന്ന് പറയണം. അത്രയേ പി.സി. ജോർജി​െൻറ കാര്യത്തിൽ മറുപടി പറയാനുള്ളൂവെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. 

ഓരോരുത്തർക്കും അർഹതപ്പെടതുണ്ട്. അർഹത​പ്പെടാത്തതുണ്ട്. ചുമ്മാതിരുന്ന് തവള വീർക്കുന്നത് പോലെ വീർത്തിട്ട് കാര്യമില്ല. വീർത്താൽ വയറ് പൊട്ടണതല്ലാതെ ഒരു റിസൾട്ടും ഉണ്ടാകില്ല. അയാളെ വിട്ടേര്. അയാളെ ഈ വാർത്തയിലൊക്കെ കൊണ്ടു നടക്കുന്നത് തന്നെ തെറ്റാണ്. വെറുതെ അപ്രകസ്‍തനെ പ്രസക്തനാക്കണോ. എന്നോട് ​ജോർജിന് വിദ്വേഷമുണ്ട്. കാരണമെന്താണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഈഴവ ജാതികളെല്ലാം തെണ്ടിക​ളാണെന്ന് വിളിച്ചില്ലെ. കൊല്ലത്ത് ഞങ്ങളുടെ കോളജിൽ സമരമുണ്ടാക്കിയില്ലെ. ഇതൊക്കെ എന്തിനാണ്. അയാളുടെ വിദ്വേഷത്തി​െൻറ കാര്യം അയാൾക്ക് മാത്രമെ അറിയൂ.

മാണി സാറിനെ എന്തുമാത്രം ചീത്ത പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തെ കേരള കോൺഗ്രസാക്കിയ മാണി സാറിനെ ചീത്ത പറഞ്ഞതിന് കണക്കില്ല. അതു​പുള്ളിയുടെ ശൈലിയാണ്. എല്ലാവ​രെയും ചീത്ത പറഞ്ഞിട്ടും ആരും തിരിച്ചു പറഞ്ഞിട്ടില്ല. ഞങ്ങളോട് ചീത്ത പറഞ്ഞ​പ്പോ, അൽപം ചീത്ത ഞങ്ങൾ വീട്ടിൽ ചെന്ന് പറഞ്ഞിട്ടുണ്ട്. പി.സി. ജോർജ് ബി.ജെ.പിക്ക് ഭാരമാണോയെന്ന് കാലം കഴിയുമ്പോൾ മനസിലാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

പത്തനംതിട്ടയിലെ പി.സി. ജോർജി​െൻറ സ്വാധീനം മത്സരിച്ചാൽ മനസിലാ​കുമായിരുന്നു. എന്നാ സ്വാധീനമാന്നാ പറയുന്നേ. എ​െൻറ വ്യക്തിപരമായ അഭിപ്രായം സീറ്റ് കൊടുക്കണമെന്നാണ്. ജയിക്കുമെന്ന് വരെ പറഞ്ഞില്ലെ. ഈ ഉണ്ടയില്ലാ വെടിവെച്ചവ​െൻറ കാര്യം പിടികിട്ടിയേനെ. എല്ലാ പക്ഷവും തീർന്നിട്ടാണല്ലോ, ഇപ്പോൾ ബി.ജെ.പിയിൽ ചെന്ന് ലയിച്ചത്. ഏതെങ്കിലും മുന്നണിചേരാനാണ് ശ്രമിച്ചത്. ആർക്കും വേണ്ട. ഒടുവിൽ ബി.ജെ.പിയിൽ ചെന്ന് ലയിച്ച് പോയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Vellapally against PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.