ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്തു; ദമ്പതികള്‍ ഉള്‍പ്പെടെ പിടിയില്‍

പെരുമ്പാവൂര്‍: ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത് കടന്ന ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്​റ്റ്​ ചെയ്തു. കോട്ടപ്പടി മാന്നാംതോട് പട്ടരുമഠം വീട്ടില്‍ ഹമീദ് (52), ഭാര്യ ഫാത്തിമ (46), മലപ്പുറം ഇരിഞ്ഞിക്കോട് കൊളവണ്ണ വീട്ടില്‍ നിഖില്‍ (30) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്.

ഒക്​ടോബർ 27നാണ് സംഭവം. ഹമീദി​െൻറ സഹോദരന്‍ സ്വകാര്യബാങ്കില്‍നിന്ന് വായ്​പയെടുത്ത് മിനിലോറി വാങ്ങിയിരുന്നു. വായ്​പ കുടിശ്ശികയായതിനെത്തുടര്‍ന്ന് കോടതി ഉത്തരവി​െൻറ അടിസ്ഥാനത്തില്‍ നിയോഗിച്ച കമീഷന്‍ വാഹനം പിടിച്ചെടുത്തു. തുടർന്ന്​ ഉടമ കോട്ടപ്പടി സ്‌റ്റേഷനില്‍ വാഹനം സറണ്ടര്‍ ചെയ്തു.

അവിടെനിന്ന് ഏറ്റെടുത്ത് കൊണ്ടുപോകുന്ന വഴി ഹമീദി​െൻറ നേതൃത്വത്തിലെത്തിയ സംഘം ഇടക്കു​െവച്ച് തടയുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇവര്‍ ഒളിവില്‍ പോയി. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തികി​െൻറ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്​കരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

തട്ടിക്കൊണ്ടുപോയ വാഹനവും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും പൈമറ്റത്തുനിന്ന്​ കണ്ടെടുത്തു. പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പല്‍വാല്‍, കാലടി ഇന്‍സ്‌പെക്ടര്‍ ബി. സന്തോഷ്, കുറുപ്പംപടി എസ്.ഐ ടി.എല്‍. ജയന്‍, കാലടി എസ്.ഐ ജയിംസ് മാത്യു, എ.എസ്.ഐ അബ്​ദുൽ സത്താര്‍, സി.പി.ഒമാരായ അനീഷ്, സിന്ധു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Vehicle hijacked, threatened with weapon; Arrested, including the couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.