Posted On
date_range Updated On
date_range പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം -വിഡിയോ
കോഴിക്കോട്: എളേറ്റിൽ വട്ടോളിയിൽ പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു. രാവിലെ 11ഓടെയായിരുന്നു സംഭവം. സമയോചിത ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി.
ഇന്ധനം നിറയ്ക്കാൻ വന്ന ഓമ്നി വാനിനാണ് തീ പിടിച്ചത്. ഇന്ധനം നിറക്കാനായി കാത്തുനിൽക്കുന്നതിനിടെ വാഹനത്തിന്‍റെ ഉള്ളിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു. ജീവനക്കാർ ഉടൻ തന്നെ അഗ്നിശമന ഉപകരണം പ്രയോഗിക്കുകയും നാട്ടുകാർ ചേർന്ന് വാഹനം പമ്പിന്‍റെ പുറത്തേക്ക് മാറ്റുകയായിരുന്നു. നരിക്കുനിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.