Posted On
date_range Updated On
date_range നിങ്ങൾ എന്‍റെ വീട് അടിച്ചു തകർക്കുകയില്ലായിരുന്നോ സഖാക്കളേ; വിമർശനവുമായി വീണ എസ്. നായർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വീണ എസ് നായർ. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചെല്ലെന്ന ആരോപണത്തിലാണ് പരോക്ഷ വിമർശനവുമായി വീണ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരുപം:
എനിക്ക് ഏപ്രിൽ നാലിന് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് സങ്കൽപ്പിക്കുക.
ഏപ്രിൽ നാലിന് ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നു എന്ന് സങ്കൽപ്പിക്കുക.
ഏപ്രിൽ ആറിന് ജനങ്ങൾക്ക് ഇടയിൽ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കൽപ്പിക്കുക.
രോഗബാധിതയായി 10 ദിവസം കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ് നടത്തണമെന്ന പ്രോട്ടോക്കോളും കാറ്റിൽ പറത്തി എന്ന് സങ്കൽപ്പിക്കുക, നിങ്ങൾ എന്‍റെ വീട് അടിച്ചു തകർക്കുകയില്ലായിരുന്നോ സഖാക്കളേ ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.