‘ഞാനാണ്​ നിങ്ങളുടെ വേദിക ചേച്ചി’; വൈറലായി ഒന്നാംക്ലാസുകാരിയുടെ ഓൺലൈൻ ക്ലാസ്​ VIDEO

കോഴിക്കോട്​: അധ്യാപകർ കുഞ്ഞുമനസ്സുകളിലുണ്ടാക്കുന്ന സ്വാധീനത്തി​​​െൻറ ഉത്തമ ഉദാഹരണമാണ്​ ഈ കൊച്ചുമിടുക്കി. പേര്​ വേദിക. കോഴിക്കോട്​ ജില്ലയിലെ പയ​മ്പ്രയ ജി.എച്ച്​.എസ്​.എസ്​ലെ ഒന്നാംക്ലാസുകാരിയാണിവൾ. 

ഓൺലൈനിലൂടെ മനം കവർന്ന പ്രിയ അധ്യാപകരുടെ ക്ലാ​സെടുപ്പ്​ രീതിയെ അതേപടി അനുകരിച്ച്​ ​സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​ ഈ കൊച്ചുമിടുക്കി. ‘ഞാൻ വേദിക ​േചച്ചി’ എന്ന്​ സ്വയം പരിചയപ്പെടുത്തി ആരംഭിക്കുന്ന വിഡിയോയിൽ പ്രീപ്രൈമറി വിദ്യാർഥികൾക്കായാണ്​ മിടുക്കി ‘ക്ലാസെടുക്കു’ന്നത്​. 

" കുട്ടികൾ പഠിക്കുകയല്ല , പിടിച്ചെടുക്കുകയാണ്" എന്ന അടിക്കുറിപ്പോടെ അമ്മ ജിഷ്​നയാണ്​ വിഡിയോ ഫേസ്​ബുക്കിൽ പങ്കുവെച്ചത്​. സംസാരശൈലികൊണ്ടും ഭാവങ്ങൾകൊണ്ടും ഹൃദ്യമായ വിഡിയോ 14000ത്തിലേറെ പേരാണ് ഇതുവരെ ഷെയർ ചെയ്​തിരിക്കുന്നത്​. ജിഷ്​ന വേദിക പഠിക്കുന്ന സ്​കൂളിലെത്തന്നെ അധ്യാപികയാണ്​. അച്ഛൻ സന്തോഷ്​ എക്​സൈസ്​ ഡിപ്പാർട്​മ​​െൻറിലെ ഉദ്യോഗസ്ഥനാണ്​.

Full View
Tags:    
News Summary - vedika kerala viral news -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.