കോട്ടയം: അടുത്തകാലത്ത് കേരളം കേട്ട ഏറ്റവും സത്യസന്ധവും ധീരവുമായ പ്രസ്താവനയാണ് 'വേടന്‍' നടത്തിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ആ ശീലം തിരുത്താന്‍ ശ്രമിക്കും എന്നുമുള്ള ആ ചെറുപ്പക്കാരന്റെ വാക്കുകളില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ആത്മാര്‍ഥതയാണ് പ്രതിഫലിച്ചത്. തനിക്ക് വ്യക്തിപരമായി സംഭവിച്ച തെറ്റ് ഏറ്റുപറയാനും ആ വഴി പിന്തുടരുന്നത് അഭികാമ്യമല്ലെന്ന് തന്റെ തലമുറയെ ഓര്‍മപ്പെടുത്താനും തയാറായ അനുഗ്രഹീതനായ ആ കലാകാരനെ വ്യക്തിപരമായി അവഹേളിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ശ്രീലങ്കന്‍ അഭയാര്‍ഥിയായ അമ്മയുടെ മകനായി അധ:സ്ഥിതമായ ചുറ്റുപാടുകളില്‍ പിറന്ന ഹിരണ്‍ദാസ് മുരളി എന്ന വേടന്‍ മര്‍ദ്ദിതന്റെ പ്രതിഷേധത്തിന്റെയും അവകാശ ബോധത്തിന്റെയും പാട്ടുകളാണ് പാടിയത്. തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും സ്വാംശീകരിച്ച രാഷ്ട്രീയ ധീരതയാണ് വ്യക്തിപരമായ ദൗര്‍ബല്യത്തെപ്പറ്റി സത്യസന്ധതയോടെ സംസാരിക്കുവാനുള്ള ആര്‍ജ്ജവം ആ ചെറുപ്പക്കാരന് നല്‍കിയത് എന്നാണ് കരുതേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.