മല്ലപ്പള്ളി പ്രസംഗത്തെ സജി ചെറിയാൻ തള്ളിപ്പറയാത്തത് അദ്ഭുതപ്പെടുത്തുന്നു; എം.എൽ.എ സ്ഥാനമൊഴിയണം -വി.ഡി.സതീശൻ

തിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗത്തെ സജി ചെറിയാൻ തള്ളിപ്പറയാത്തത് അദ്ഭുതപ്പെടുത്തു​ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി തീരുമാനം സ്വാഗതം ചെയ്യുന്നുവെങ്കിലും പ്രസംഗത്തെ തള്ളിപ്പറയാത്തത് അംഗീകരിക്കാനാവില്ല. സ്വതന്ത്രമായി രാജി തീരുമാനം എടുത്തുവെന്നാണ് സജി ചെറിയാൻ പറയുന്നത്. ഇക്കാര്യത്തിൽ പാർട്ടിയുടേയും മുഖ്യമന്ത്രിയുടേയും നിലപാട് എന്താണെന്ന് അറിയാൻ താൽപര്യമുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

എം.എൽ.എയെ സ്ഥാനവും സജിചെറിയാൻ രാജിവെക്കണം. സജി ചെറിയാൻ ചെയ്തത് ക്രിമിനൽ കുറ്റമാണ്. പ്രസംഗത്തിൽ പൊലീസ് കേസെടുത്തില്ലെങ്കിൽ കോൺഗ്രസ് നിയമവഴി തേടും. ഇത് ഏതെങ്കിലുമൊരു വ്യക്തിയുമായുള്ള പോരാട്ടമല്ലെന്നും ഭരണഘടന സംരക്ഷിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമെന്നും സതീശൻ കൂട്ടിച്ചേർത്തു.

സജി ചെറിയാന്റെ പരാമർശത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. സ്വർണ്ണക്കള്ളക്കടത്ത് വിഷയം ഇനിയും ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - VD satheeshan Press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.