കോഴിക്കോട്: ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃകയാണ് ഗാന്ധിജിയെന്നും ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച ഗാന്ധി ജയന്തി ദിന സന്ദേശത്തിലാണ് ഇക്കാര്യം പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്.
ജാതി, മത, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി. ഗാന്ധിയൻ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു.
ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ - അതിജീവന- ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കും കാലാതീതമായ മാതൃക തീർക്കുകയായിരുന്നു ഗാന്ധി. ഇന്നും ഗാന്ധിസം പ്രസക്തമാകുന്നതും വഴിവെളിച്ചവും ഊർജവും തിരുത്തലുമായി മാറുന്നതും അതിനാലാണെന്നും പ്രതിപക്ഷ നേതാവ് എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.
ജാതി, മത, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി.
ഗാന്ധിയൻ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു.
ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ - അതിജീവന- ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കും കാലാതീതമായ മാതൃക തീർക്കുകയായിരുന്നു ഗാന്ധി. ഇന്നും ഗാന്ധിസം പ്രസക്തമാകുന്നതും വഴിവെളിച്ചവും ഊർജവും തിരുത്തലുമായി മാറുന്നതും അതിനാലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.