കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആത്മാഭിമാനത്തെ സർക്കാർ ചോദ്യം ചെയ്യരുത് -വി.ഡി. സതീശൻ

തിരുവനന്തപുരം: ശമ്പളം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ക്ക്​ കെ.എസ്.ആര്‍.ടി.സി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടിവരുന്നത് സങ്കടകരമാണെന്ന്​ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. തൊഴിലാളി സമരങ്ങളില്‍ ഊറ്റംകൊള്ളുന്ന ഒരു സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുതെന്നും സതീശൻ ആവശ്യപ്പെട്ടു.

അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. ജോലി ചെയ്തതിന്റെ കൂലിയാണ് ജീവനക്കാര്‍ ചോദിക്കുന്നത്. അവരുടെ ഓണം കണ്ണീരിലാക്കരുതെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - VD Satheesan says that KSRTC strike is sad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.