തൃക്കാക്കര വിവാദം: കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാൽ കർശന നടപടിയുണ്ടാകുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ ഓണക്കോടിക്ക് ഒപ്പം പണം നല്‍കിയ വിഷയം അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ്. വിഷയം അന്വേഷിക്കാന്‍ ഡി.സി.സി പ്രസിഡന്‍റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മന്ത്രി എ.കെ. ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.  കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

News Summary - VD Satheesan said that strict action will be taken if it is clear that he has committed a crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.