Posted On
date_range Updated On
date_range കോൺഗ്രസിൽ ഒരു നേതാവും തടസമില്ല; തരൂർ വിഷയത്തിൽ വി.ഡി സതീശന്‍റെ പ്രതികരണം
തിരുവനന്തപുരം: ശശി തരൂർ എം.പിയുടെ വിഷയം സംഘടനാപരമായ കാര്യമാണെന്നും പാർട്ടി നിലപാട് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തരൂരിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നേതാവിനും ഒരു തടസവുമുണ്ടാവില്ല. ഹിമാചലിലെ താരപ്രചാരകരുടെ ലിസ്റ്റിൽ തരൂർ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെ ഒഴിവാക്കിയെന്ന് പറയുമെന്നും സതീശൻ ചോദിച്ചു.
ശശി തരൂരിനെ പിന്തുണച്ചുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് ശബരീനാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് വി.ഡി സതീശൻ പ്രതികരിച്ചില്ല. തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിൽ മുതിർന്ന നേതാക്കൾക്ക് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് 'നോ കമന്‍റ്' എന്നായിരുന്നു സതീശന്‍റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.