മാ​ങ്കു​ള​ത്ത് ഉ​ണ​ക്ക​മ​രം വീ​ണ് ര​ണ്ട്; സ്ത്രീ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

അ​ടി​മാ​ലി: മാ​ങ്കു​ള​ത്തി​ന് സ​മീ​പം ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ ഉ​ണ​ക്ക​മ​രം വീ​ണ് ര​ണ്ട് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. സി​ങ്കു​കു​ടി ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ താ​മ​സ​ക്കാ​രാ​യ പെ​ത്ത​ണ്ണ​ന്റെ ഭാ​ര്യ ചി​ല്ലി​യ​മ്മ (54), വീ​ര​ല​ക്ഷ്മി അ​ങ്ക​മു​ത്തു (51) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സി​ങ്കു​കു​ടി​ക്ക് സ​മീ​പം മ​ണി​മ​ല ജോ​ർ​ജ് കു​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​ല​ത്തോ​ട്ട​ത്തി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

പ​ത്തി​ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട​സ​മ​യം തോ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഏ​റെ​നാ​ളാ​യി ഉ​ണ​ങ്ങി​നി​ന്നി​രു​ന്ന വ​ൻ മ​രം ക​ട​പു​ഴ​കി ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​ർ ര​ണ്ടു​പേ​രും സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. മ​രി​ച്ച വീ​ര​ല​ക്ഷ്മി​യു​ടെ മ​ക്ക​ൾ: ശ്രീ​കു​മാ​ർ, ശി​ശു​കു​മാ​ർ. ചി​ല്ലി​യ​മ്മ​യു​ടെ മ​ക്ക​ൾ: ഉ​ല​ക​പ്പ​ൻ, ചി​ന്ന​സ്വാ​മി, രാ​ജ​ല​ക്ഷ​മി, ശി​വ​നാ​ഥ​ൻ. മ​രു​മ​ക്ക​ൾ: ക​ന്യാ​കു​മാ​രി, ദേ​വി, ചി​ത്ര​സേ​ന​ൻ, സൗ​ന്ദ​ര്യ. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം തി​ങ്ക​ളാ​ഴ്ച ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Tags:    
News Summary - Two Women Workers Tragically Killed as Dry Tree Falls in Mankulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.