വന്ദേഭാരത് തൃശൂരിൽ യാത്ര അവസാനിപ്പിക്കും, പരശുറാം എക്സ്പ്രസ് വൈകിയോടും; ചൊവ്വാഴ്ച ട്രെയിനുകൾക്ക് നിയന്ത്രണം
കൊച്ചി: യാത്രക്കാരുടെ ശ്രദ്ധക്ക്, കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പാലക്കാട് ഡിവിഷനിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് ഒക്ടോബർ 27 ചൊവ്വാഴ്ച നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ഇതോടെ കെഎസ്ആർ ബംഗളൂരു-എറണാകുളം ജങ്ഷൻ (26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ധാക്കി തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
എറണാകുളം ജങ്ഷൻ-കെഎസ്ആർ ബംഗളൂരു (26652) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശൂരിൽനിന്നാകും പുറപ്പെടുക. വൈകിട്ട് 3.20ന് ട്രെയിൻ തൃശൂരിൽനിന്ന് പുറപ്പെടും. കൂടാതെ, എറണാകുളം ജങ്ഷൻ-ഹസ്രത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2.55നാകും എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുക. ഉച്ചക്ക് 1.25 നാണ് ട്രെയിൻ സാധാരാണ ദിവസങ്ങളിൽ എറണാകുളത്ത് നിന്നും യാത്ര പുറപ്പെടുന്നത്.
മംഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) ഒരുമണിക്കൂറും 15 മിനിറ്റും വൈകിയോടും. തിരുവനന്തപുരം സെൻട്രൽ-ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (16346) ഒരുമണിക്കൂറും 20 മിനിറ്റും, തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് (19577) 40 മിനിറ്റും വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.