ഈ​രാ​റ്റു​പേ​ട്ട​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ പൊ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന്

ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ വീ​ട്ടി​ൽ​നി​ന്ന് ബ​ല​മാ​യി പി​ടി​ച്ചി​റ​ക്കി പൊ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഇ​തേ​തു​ട​ർ​ന്ന് യു​വാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പെ​രി​ങ്ങു​ളം ആ​റാം വാ​ർ​ഡ് ആ​റ്റി​നാ​ൽ ഇ​ട​ക്ക​ര പൂ​വ​ത്തു​ങ്ക​ൽ അ​ഭി​ലാ​ഷി​നെ​യാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ശ​നി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കെ.​എ​സ്.​ഇ.​ബി ലൈ​ൻ ക​മ്പി​ക​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യാ​ണ് അ​ഭി​ലാ​ഷി​നെ ചോ​ദ്യം ചെ​യ്യാ​ൻ മ​ഫ്തി​യി​ലു​ള്ള അ​ഞ്ചം​ഗ പൊ​ലീ​സ് സം​ഘം വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ബ​ല​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​ക്ക​ളോ​ടും സ​മീ​പ​വാ​സി​ക​ളോ​ടും അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കാ​റി​നു​ള്ളി​ൽ ത​ല​ക്ക​ടി​ക്കു​ക​യും താ​ഴെ​വീ​ണ അ​ഭി​ലാ​ഷി​നെ ശ​രീ​ര​മാ​സ​ക​ലം ച​വി​ട്ടു​ക​യും ചെ​യ്തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പി​ന്നീ​ട് എ​സ്‌.​സി പ്ര​മോ​ട്ട​റെ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് അ​ഭി​ലാ​ഷി​നെ വീ​ട്ടി​ലേ​ക്ക് വി​ട്ട​യ​ച്ച​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ൾ ന​ഷ്ട​പ്പെ​ട്ട പ​രാ​തി​യി​ൽ വി​വ​രം തി​ര​ക്കാ​നാ​ണ് അ​ഭി​ലാ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​തെ​ന്നും മ​ദ്യ​പി​ച്ചി​രു​ന്ന അ​ഭി​ലാ​ഷ് പൊ​ലീ​സി​നെ ക​ണ്ട് ബ​ഹ​ളം വെ​ക്കു​ക​യാ​യി​രു​ന്നെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Adivasi Youth Allegedly Assaulted by Police in Erattupetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.