Posted On
date_range Updated On
date_range കെ. റെയിൽ നിർത്തുന്നതാണ് സർക്കാറിന് നല്ലതെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെ. റെയിൽ പദ്ധതി നിർത്തുന്നതാണ് സംസ്ഥാന സർക്കാറിന് നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ. റെയിൽ നടക്കില്ലെന്ന് സർക്കാറിനറിയാം. ഇത് പറയാനുള്ള ജാള്യത കാരണമാണ് പദ്ധതിയിൽ നിന്ന് ഘട്ടം ഘട്ടമായി പിൻവാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നടപ്പാക്കാന്‍ പറ്റാത്ത പദ്ധതിയാണ് കെ. റെയിൽ. ഒരു കാരണവശാലും ഈ പദ്ധതിയുടെ ഒരു നടപടിക്രമങ്ങളും അനുവദിക്കില്ലെന്നതാണ് പ്രതിപക്ഷ നിലപാട്. കഴിഞ്ഞയാഴ്ച വരെ പദ്ധതി പിന്‍വലിക്കില്ലെന്ന വാശിയായിരുന്നു.
പദ്ധതി നിര്‍ത്താലാക്കാനാണ് തീരുമാനമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ ഇനിയും സമരം നേരിടേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.