സി.പി.എമ്മിന്‍റെ അടിത്തറ വിപുലീകരണം പണം പിരിക്കലിലൂടെ -വി.ഡി. സതീശൻ

ആലപ്പുഴ: സി.പി.എമ്മിന്റെ ജനകീയ അടിത്തറ പണം പിരിക്കലിലൂടെയാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആലപ്പുഴ ടൗൺ ഹാളിൽ രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് ജില്ല സ്വാഗതസംഘം രൂപവത്​കരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തിനും പണപ്പിരിവുമായി വീടുകൾ കയറിയിറങ്ങുകയാണ്​ സി.പി.എം. പണപ്പിരിവ് നടത്തുന്നത് അവരുടെ പാർട്ടിക്കാരിൽനിന്ന് മാത്രമല്ല. എല്ലാ വിഭാഗം ജനങ്ങളിൽനിന്നും അവർ ഫണ്ട് പിരിക്കുന്നുണ്ട്​. അതുവഴി ജനകീയാടിത്തറ വിപുലപ്പെടുത്താൻ അവർക്ക്​ കഴിയുന്നുണ്ട്​. ഭവന സന്ദർശനം കോൺഗ്രസ് പ്രവർത്തകരും ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - VD Satheesan react to CPM Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.