തിരുവനന്തപുരം: ഹർത്താലുകൾക്കും ബന്ദുകൾക്കും വഴിതടയലിനും എതിരായ നിലപാടാണ് കഴിഞ്ഞ 20 വർഷമായി തുടരുന്നതെങ്കിലും തെൻറ നിലപാട് പ്രതിപക്ഷനേതാവ് എന്ന നിലയിൽ യു.ഡി.എഫിലും കെ.പി.സി.സിയിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കിെല്ലന്നും വി.ഡി. സതീശൻ.
അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. തീരുമാനമെടുക്കുേമ്പാൾ ജനങ്ങൾക്ക് പ്രയാസകരം ആകാതിരിക്കാൻ വാദിക്കും.
ഇന്ധന വിലവർധനയിൽ യു.ഡി.എഫും കെ.പി.സി.സിയും അടുത്ത ഘട്ടമായി നടത്തുന്ന സമരം വഴി തടഞ്ഞുള്ളതല്ല. തിരുവനന്തപുരത്തെ സമരത്തിൽനിന്ന് മാറി നിന്നതല്ല. മുല്ലെപ്പരിയാർ ചർച്ചെക്കടുക്കുേമ്പാൾ നിയമസഭയിലായിരുന്നു. അതുകഴിഞ്ഞപ്പോൾ സമരം തീർന്നു.
പാർട്ടിയാണ് എല്ലാക്കാര്യത്തിലും അന്തിമ തീരുമാനം. പാർട്ടി തീരുമാനം അനുസരിക്കാൻ ബാധ്യതയുള്ള പ്രവർത്തകനാണ് താെനന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.