കൊല്ലം: ഹിന്ദുവും ഹിന്ദുത്വവും രണ്ടാണെന്നതാണ് ഇന്ത്യൻ മതേതരത്വത്തിെൻറ പൂർണമായ അർഥം എന്നുള്ള രാഹുൽ ഗാന്ധിയുടെ നിലപാട് തന്നെ കോൺഗ്രസ് കേരളത്തിലും പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹിന്ദു മതത്തിൽ വിശ്വസിക്കുേമ്പാൾതന്നെ മറ്റ് മതവിശ്വാസങ്ങളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നവരെ വിമർശിക്കുക എന്നതാണ് മതേതരത്വം. ഇത് കോൺഗ്രസിെൻറ നിലപാടാണ്. രാഹുൽ ഗാന്ധിയുടെ വാക്കുകളെ വളച്ചൊടിച്ച് സംഘ്പരിവാർ രീതിയുള്ളതാക്കാൻ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സർവകലാശാലകളെ എ.കെ.ജി സെൻററിെൻറ ഡിപ്പാർട്ടുമെൻറുകളാക്കാൻ അനുവദിക്കില്ലെന്നും നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസും യു.ഡി.എഫും സമരത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് മൊഫിയ പർവീണിെൻറ മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്തവർക്ക് തീവ്രവാദി ബന്ധമെന്ന് റിപ്പോർട്ട് നൽകിയതിലൂടെ പൊലീസിനെ നിയന്ത്രിക്കുന്നത് സംഘ്പരിവാർ ശക്തികളാണെന്ന് ഉറച്ചിരിക്കുകയാണ്. പിണറായി സർക്കാർ മോദി സർക്കാറിെൻറ അതേ വഴിയിലാണ്.
മോദിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികൾ ആക്കുേമ്പാൾ പിണറായിയെ ചോദ്യം ചെയ്താൽ തീവ്രവാദികളാക്കും എന്നതാണ് സ്ഥിതി. സ്വന്തം പാർട്ടിയിലെ രണ്ട് ചെറുപ്പക്കാരെ മാവോവാദികൾ ആക്കിയതുപോലെ യു.ഡി.എഫ് പ്രവർത്തകരോട് ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.