ഹലാൽ വിവാദം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ -വി.ഡി. സതീശൻ

തിരുവനന്തപുരം: ഹലാൽ വിവാദത്തിലൂടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തെങ്കിലും വിഷയം പുതുതായി ഉണ്ടാക്കി ഈ സംഘർഷം വർധിപ്പിച്ച് തർക്കമുണ്ടാക്കി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. നേരത്തെ പാലാ ബിഷപ്പിന്‍റെ വിഷയത്തോടനുബന്ധിച്ചും ഈ പ്രശ്നം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതിനുപിന്നിൽ കൃത്യമായ അജണ്ടകളുള്ള സംഘടനകളുണ്ട്. ആ സംഘടനകളെ പരസ്പരം പാലൂട്ടി വളർത്തുന്ന ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഇതിന് പിന്നിലുണ്ട്. രണ്ട് കൂട്ടരും ഇതിന് പിറകിലുണ്ട് -പ്രതിപക്ഷ നേതാവ്​ വ്യക്തമാക്കി.

സർക്കാർ അന്വേഷണം നടത്തി സമൂഹ മാധ്യമങ്ങളിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരായി നടപടിയെടുക്കണം. എന്നാൽ, ഈ സർക്കാർ ഇതിനെതിരെ ചെറുവിരലനക്കിയിട്ടില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

Tags:    
News Summary - VD Satheesan about Halal controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.