തിരുവനന്തപുരം: കെ. സുധാകരനെ കെ.പി.സി.സി പ്രസിഡൻറായി നിയമിച്ച ഹൈകമാൻഡ് തീരുമാനത്തെ സ്വാഗതം െചയ്യുന്നെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സുധാകരനെ തലസ്ഥാനത്തെ വസതിയിൽ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുെമ്പാരിക്കലും ഉണ്ടാകാത്തവിധം വിശദമായ ചർച്ചകൾക്കൊടുവിലാണ് ഇത്തവണ കെ.പി.സി.സി പ്രസിഡൻറിനെ തീരുമാനിച്ചത്. തങ്ങളെല്ലാം ഒരിക്കൽ ഗ്രൂപ്പിെൻറ ഭാഗമായിരുന്നു. പാർട്ടിയാണ് ഗ്രൂപ്പിനെക്കാൾ വലുത്. പാർട്ടിക്ക് മീതെ ഗ്രൂപ് അപകടകരമാണ്. ഇൗ സത്യം ഇപ്പോഴെങ്കിലും മനസ്സിലാക്കാനായില്ലെങ്കിൽ പാർട്ടി അപകടത്തിലാകും. പ്രവർത്തകരുടെ പ്രതീക്ഷക്കൊത്ത് കോൺഗ്രസ് ഉയരുമെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.