കണ്ണൂര്‍: കീഴാറ്റൂരിൽ ബൈപാസിനെതിരെ സമരം നത്തുന്ന വയല്‍ക്കിളികൾ ലോങ്മാര്‍ച്ചില്‍നിന്ന് പിന്തിരിയണമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍ ആവശ്യപ്പെട്ടു. സമരത്തിെൻറ നട്ടെല്ല് ചില തീവ്രവാദസംഘടനകളാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം സമരങ്ങൾക്ക് പിന്നിൽ മാവോവാദി-ഇസ്ലാമിക് സഖ്യം കേരളത്തിൽ രൂപപ്പെട്ടുവരുകയാണ്. ഇൗ സഖ്യത്തിെൻറ വലയിൽ വീഴാതിരിക്കാൻ േലാങ് മാർച്ച് നടത്തുന്നവർ തയാറാകണം.
വയല്‍ക്കിളികള്‍ക്ക് പറ്റുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടേയിരിക്കും. അവർ തങ്ങളുടെ ശത്രുക്കളല്ല; മിത്രങ്ങളാണ്. പലഘട്ടങ്ങളിലായി അവരെ കണ്ട് തെറ്റ് തിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാടിെൻറ വികസനം എല്ലാവരുേടതുമാണ്. സി.പി.എമ്മിേൻറത് മാത്രമല്ല. ഇക്കാര്യം വയൽക്കിളികെള ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും ഇൗ ശ്രമം തുടരും. ബൈപാസുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി തുരുത്തിയിൽ നടക്കുന്ന സമരത്തെയും ചിലർ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അവിടെ പരമാവധി ആവാസസ്ഥലങ്ങൾ ഒഴിവാക്കി വീടുകൾ കുറഞ്ഞ മേഖലയിലൂടെയാണ് അലൈൻമെൻറ്. നഷ്ടപരിഹാരം കണക്കാക്കുേമ്പാൾ പട്ടികജാതിക്കാരുടെ പഴയവീടുകൾക്ക് നല്ലതുക നൽകണമെന്നാണ് പാർട്ടിയുടെ ആവശ്യം.
നാട്ടിൽ പലരും പല നിർമാണപ്രവർത്തനങ്ങളും നടത്തുന്നുണ്ട്. അത് നിയമവിധേയമാേണാ എന്ന് മാത്രമാണ് പാർട്ടി നോക്കുന്നതെന്ന് ഇ.പി. ജയരാജെൻറ മകനുമായി ബന്ധപ്പെട്ട കുന്നിടിക്കൽ വിഷയത്തിലുള്ള ചോദ്യത്തിന് മറുപടിയായി ജയരാജൻ പറഞ്ഞു. ആന്തൂർ നഗരസഭ പരിശോധന നടത്തിയാണ് കുന്നിടിക്കലിന് അനുമതി നൽകിയത്. ഇതിനെതിരെ പാർട്ടി പരാതി ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.