വാവ സുരേഷ് പാമ്പുകടിയേറ്റ് ആശുപത്രിയിൽ

തിരുവനന്തപുരം: പാമ്പുപിടിത്തത്തിനിടെ പാമ്പിന്‍റെ കടിയേറ്റ വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവ നന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്​ ചികിത്സയിലുള്ളത്​. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആശുപത്രിയിലെത്തിച്ചത്.

പത്തനാപുരത്ത് ഒരു വീട്ടിൽ വെച്ച് പാമ്പിനെ പിടിച്ചപ്പോഴാണ് സംഭവം. കിണറ്റിൽ കണ്ടെത്തിയ അണലിയെ പുറത്തെത്തിച്ച ശേഷമായിരുന്നു പാമ്പ് വാവ സുരേഷിനെ കടിച്ചത്. മൾട്ടി ഡിസിപ്ലിനറി ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആന്‍റിവെനം നൽകി വരികയാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ എം.എസ്. ഷർമ്മദ് അറിയിച്ചു. 72 മണിക്കൂർ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Vava suresh hospitalised-Kerla news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.