വട്ടപ്പാറയിൽ വീണ്ടും അപകടം; ടാങ്കർ ലോറി മറിഞ്ഞ്​ ഡ്രൈവർക്ക്​ പരിക്ക്​

വളാഞ്ചേരി: ദേശീയപാത 66 ലെ പ്രധാന അപകടമേഖലയായ വട്ടപ്പാറ വീണ്ടും വാഹനാപകടം. തിങ്കളാഴ്​ച പുലർച്ചെ 4.15 ഓടെ വട്ടപ്പാറ വളവിൽ പാചകവാതക ടാങ്കർ ലോറിയാണ്​​ മറിഞ്ഞത്​. വട്ടപ്പാറ വളവിൽ തമിഴ്നാട് സ്വദേശി മാരിയപ്പൻ(40) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗലാപുരത്ത് നിന്ന് കൊല്ലം പാരിപ്പള്ളിയിലേക്ക് പോകുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. പൊലീസ്, ഫയർഫോഴ്സ് സംഘം സ്ഥലത്ത് ഉണ്ട്. ഗ്യാസ്​ നീക്കം ചെയ്യ​ുന്നതിനായി ഐ.ഒ.സിയിൽ നിന്നും വിദഗ്ധർ സംഭവസ്ഥലത്തെത്തി.

വട്ടപ്പാറ വളവിൽ നാലാഴ്ചക്കിടെ മൂന്ന് പാചക വാതക ടാങ്കർ ലോറിയും, ഒരു കണ്ടൈനർ ലോറിയുമാണ് മറിഞ്ഞത്. അപകടങ്ങളിൽ ആർക്കും ആളപായമില്ലെങ്കിലും പ്രദേശത്തുകാരുടെ ദുരിതത്തിന് ശമനമില്ല. അപകടങ്ങൾ ആവർത്തിക്കുമ്പോഴും അത് ഇല്ലാതാക്കുവാൻ ശാശ്വതമായ നടപടികൾ അധികൃതരുടെ സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.

Tags:    
News Summary - Vattapara accident zone - Tanker lorry accident - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.