വാറ്റ് : വ്യാപാരികൾക്ക് നോട്ടീസ് അയച്ചത് സർക്കാർ നയപ്രകാരമല്ല -ധനമന്ത്രി

തിരുവനന്തപുരം: വാറ്റ് കുടിശിക ഈടാക്കുന്നതിന് വ്യാപാരികൾക്ക് നോട്ടീസ് അയച്ചത് സർക്കാർ നയപ്രകാരമല്ലെന്ന് ധന മന്ത്രി തോമസ് ഐസക്. വി.ഡി സതീശന്‍ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആവശ്യമ ായ പരിശോധന നടത്താതെയാണ് ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചത്. മൊഡ്യൂളിലെ തകരാർ മൂലം നോട്ടീസിന് അന്തിമ രൂപം നൽകുമ്പോൾ മാത്രമേ തകരാർ മനസിലാക്കാൻ സാധിക്കൂവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഈ ഊരാക്കുടുക്കിൽ വ്യാപാരികളെ ചാടിച്ചത് എങ്ങനെയാണെന്ന് സർക്കാർ പരിശോധിക്കും. നോട്ടീസിൽ തുടർ നടപടി ഉണ്ടാവില്ലെന്ന് വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.

സർക്കാർ നടപടി വ്യാപാരികൾക്ക് മേലുള്ള കാർപ്പറ്റ് ബോംബിങ് ആണെന്ന് വി.ഡി സതീശൻ ആരോപിച്ചു. ധനവകുപ്പിന് മേൽ മന്ത്രി തോമസ് ഐസക്കിന് നിയന്ത്രണമില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Tags:    
News Summary - VAT Tax Thomas Isaac -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.