Posted On
date_range Updated On
date_range വസായ് ഫൈൻ ആർട്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മുംബൈ: വസായ് ഫൈൻ ആർട്സ് 2024 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വസായ്ഫൈൻ ആർട്സ് ആജീവനാന്തപുരസ്‌കാരം 2024 കഥകളി കലാകാരനും കലാമണ്ഡലം മുൻ പ്രിൻസിപ്പളുമായ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, നൃത്ത അദ്ധ്യാപികയും നടിയുമായ ആശ ശരത്തിന്റെ അമ്മയുമായ കലാമണ്ഡലം സുമതി, കഥകളി കലാകാരൻമാരായ മാർഗി വിജയകുമാർ, കലാമണ്ഡലം സി. ഗോപാലകൃഷ്ണൻ, കലാമണ്ഡലം ഗിരീശൻ എന്നിവർക്ക് നൽകി ആദരിക്കും.
സംഗീതവേദശ്രീ പുരസ്‌കാരം കഥകളി സംഗീതജ്ഞൻ കോട്ടക്കൽ മധുവിനും സമ്മാനിക്കും. ഫെബ്രുവരി ഒമ്പത് മുതൽ 11വരെ നടക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ വേദിയിൽ വെച്ച് പുരസ്‌കാരവും പ്രശസ്തിപത്രവും കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.