വരാപ്പുഴ കസ്​റ്റഡി കൊലപാതകം: എ.വി. ജോര്‍ജിന് സര്‍ക്കാറി​െൻറ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്ത് കസ്​റ്റഡി കൊലപാതകക്കേസില്‍ ആരോപണവിധേയനായ ആലുവ മുന്‍ റൂറല്‍ എസ്​.പി എ.വി. ജോര്‍ജിന് സര്‍ക്കാറി​​െൻറ ക്ലീന്‍ചിറ്റ്. ജോര്‍ജിനെതിരായ വകുപ്പുതല അച്ചടക്ക നടപടികള്‍ പൂര്‍ണമായും ഒഴിവാക്കി. ജോര്‍ജിന് സംഭവത്തില്‍ നേരിട്ട് ബന്ധമില്ലെന്നും കേസില്‍ ജോര്‍ജ് സാക്ഷി മാത്രമാണെന്നുമുള്ള ഡി.ജി.പിയുടെ റിപ്പോര്‍ട്ടും സംഭവത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന ക്രൈംബാഞ്ചി​​െൻറ റിപ്പോര്‍ട്ടും പരിഗണിച്ചാണ് നടപടി. ജോര്‍ജിനെതി​െര ഒരു കുറ്റവും തെളിഞ്ഞിട്ടില്ലെന്നും പ്രതിചേര്‍ക്കാത്തതിനാല്‍ കുറ്റങ്ങളൊന്നും നിലനില്‍ക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജോര്‍ജ് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. കേസില്‍ പ്രതികളായ ഒമ്പത് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നേര​േത്ത സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പൊലീസുകാരുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കേസില്‍ ഉണ്ടായതെന്നും അധികാരം ദുരുപയോഗപ്പെടുത്തിയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, എ.വി. ജോര്‍ജുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും അന്ന് ഉത്തരവിലുണ്ടായില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ കേരള പൊലീസി​​െൻറ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തുന്നതിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു.

എസ്​.പിയായിരുന്ന എ.വി. ജോര്‍ജിനും മരണത്തില്‍ പങ്കുണ്ടെന്ന്​ ശ്രീജിത്തി​​െൻറ കുടുംബം അടക്കം ആരോപിച്ചതോടെയാണ്​ ആദ്യം എസ്.പി സ്ഥാനത്തുനിന്ന്​ നീക്കിയതും പിന്നീട് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതും. പിന്നീട് ജോര്‍ജിനു പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ഒപ്പം വകുപ്പുതല അന്വേഷണം തുടരുകയുമായിരുന്നു. കുറ്റമുക്തനായതോടെ ജോര്‍ജിന് ഉടന്‍ ഡി.ഐ.ജിയായി സ്ഥാനക്കയറ്റം നല്‍കിയേക്കുമെന്നാണ് വിവരം.

Tags:    
News Summary - varapuzha custody death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.