തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസ ില് പ്രതികളായ പൊലീസുകാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. സി.ഐ ക്രിസ്പിന് സാം, എസ്.ഐ ദീ പക് ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനാണ് പിൻവലിച്ച് ജോലിയില്‍ തിരിച്ചെടുത്തത്. ഇവര്‍ക്കെതിരെ നടന്ന വകുപ്പുതല അന്വേഷണം പൂർത്തിയായ സാഹചര്യത്ത ിലാണ് നടപടി. എ.ജി. വിജയ്സാക്കറെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലി ച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
കഴിഞ്ഞ ഒമ്പത് മാസമായി ഇവർ സസ്പെൻഷനിലായിരുന്നു. സർവിസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പട്ട് പൊലീസുദ്യോഗസ്ഥർ കൊച്ചി റേഞ്ച് ഐ.ജിക്ക് നൽകിയ അപേക്ഷയിലാണ് നടപടി. അന്വേഷണം പൂര്‍ത്തിയായതിനാല്‍ ഇവരെ തിരിച്ചെടുക്കാന്‍ തടസ്സമില്ലെന്ന് േകസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിെൻറ ശിപാര്‍ശ കൂടി പരിഗണിച്ചാണ് നിയമനം.
ആറ് പൊലീസുകാരോട് എറണാകുളം റൂറലിലും സി.െഎയോട് പൊലീസ് ആസ്ഥാനത്തും ഹാജരാകാനാണ് നിർദേശം. ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിൽ മർദിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന എറണാകുളം മുൻ റൂറൽ എസ്.പിയായിരുന്ന എ.വി. ജോർജിനെയും നേരത്തേ സർവിസിൽ തിരിച്ചെടുത്തിരുന്നു. ഇൻറലിജൻസ് വിഭാഗത്തിൽ ആഭ്യന്തര സുരക്ഷാ വിഭാഗം എസ്.പിയായിട്ടാണ് നിയമിച്ചത്.
എ.വി. ജോർജിെൻറ കീഴിലുണ്ടായിരുന്ന റൂറൽ ടൈഗർ ഫോഴ്സെന്ന സമാന്തര പൊലീസ് സംഘമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇൗ കേസിൽ കുറ്റപത്രം തയാറായെന്നും പൊലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതി വൈകാതെ തേടുമെന്നും അന്വേഷണസംഘം അറിയിച്ചു.
വാസുദേവൻ എന്ന വ്യക്തിയുടെ വീടാക്രമിച്ച കേസില്‍ ആർ.ടി.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മര്‍ദനത്തിൽ മരിക്കുകയായിരുന്നു. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.