കൊച്ചി: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട നാല് പൊലീസുകാർ കീഴടങ്ങി. എ.എസ്.ഐമാരായ ജയാനന്ദൻ, സന്തോഷ് ബേബി, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീരാജ്, സുനിൽകുമാർ എന്നിവരാണ് പറവൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച കീഴടങ്ങിയത്. കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപയുടെയും രണ്ടുപേരുടെ ആൾജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.
വരും ദിവസങ്ങളിൽ ഇവരെ അന്വേഷണസംഘം ചോദ്യം െചയ്യാൻ വിളിച്ചുവരുത്തിയേക്കും. ശ്രീജിത്തിെൻറ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ പ്രതിചേർത്തത്. ഏപ്രിൽ ആറിന് രാത്രി വരാപ്പുഴ സ്റ്റേഷനിൽ ശ്രീജിത്തിന് മർദനമേൽക്കുേമ്പാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് ഇവർ. ശ്രീജിത്തിെന അന്യായമായി തടങ്കലിൽ വെക്കാൻ കൂട്ടുനിന്നു എന്നതാണ് ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അന്വേഷണസംഘം പറവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ശ്രീജിത്തിെൻറ അന്യായ തടങ്കൽ മറച്ചുെവച്ചു എന്ന കുറ്റവും ഇവർക്കെതിരെയുണ്ട്.
വരാപ്പുഴ എസ്.ഐ ആയിരുന്ന ജി.എസ്. ദീപക്കിനെതിരെ ആരോപണമുയർന്ന ഘട്ടത്തിൽതന്നെ ഇവർക്കെതിരെയും ആക്ഷേപം ശക്തമായിരുന്നു. ശ്രീജിത്തിെൻറ മരണത്തിൽ ഇവർക്കും പങ്കുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇവരെ കേസിൽ പ്രതിചേർക്കപ്പെട്ട ശേഷമാണ് ആലുവ റൂറൽ എസ്.പി എ.വി. ജോർജിനെ സസ്പെൻഡ് ചെയ്തത്. ഇയാളെ കേസിൽ പ്രതിചേർക്കാത്തതിനെതിരെ വിമർശനം ഉയരുന്നുണ്ട്. അതേസമയം, എ.വി. ജോർജിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്നും വരുംദിവസങ്ങളിൽ അറസ്റ്റ് ചെയ്തേക്കുമെന്നുമുള്ള സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.