Posted On
date_range Updated On
date_range വാളയാർ കേസ്: സർക്കാറിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ
കൊച്ചി: വാളയാർ കേസിൽ സർക്കാറിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖ ാൻ. സർക്കാർ കോടതിയിൽ അപ്പീൽ നൽകുമെന്നാണ് അറിഞ്ഞത്. സംഭവത്തിൽ നീതി നടപ്പാകുമെന്ന് ഉറപ്പു വരുത്തും. വിഷയം നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും ഗവർണർ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റുകൾക്കെതിരായ നടപടി നിയമാനുസൃതമാകണം. നിയമലംഘനമുണ്ടായതായി ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. മാവോവാദികൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ ആവശ്യമെങ്കിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.