വളാഞ്ചേരി പീഡനം: പെൺകുട്ടിയെ സഹോദരീഭർത്താവും പീഡിപ്പിച്ചെന്ന് മൊഴി

കോട്ടക്കൽ: വളാഞ്ചേരി നഗരസഭ കൗൺസിലർ ഷംസുദ്ദീൻ നടക്കാവിൽ പ്രതിയായ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ സഹോദരീഭർത്ത ാവും പീഡിപ്പിച്ചെന്ന് മൊഴി. ഇയാൾക്കെതിരെ കേസെടുത്തതായി വളാഞ്ചേരി എസ്.എച്ച്.ഒ എസ്.പി സുധീരൻ അറിയിച്ചു.

പീഡനത്തിനിരയായ പതിനാറുകാരിക്ക് ചൈൽഡ് ലൈൻ പ്രവർത്തകരും നിർഭയ ഹോമിലെ കൗൺസിലർമാരും ചേർന്ന് നടത്തിയ തുടർ കൗൺസിലിങ്ങിലാണ് സഹോദരി ഭർത്താവിനെതിരെയും ആരോപണമുണ്ടായത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് സഹോദരി ഭർത്താവിൽനിന്ന് പീഡനശ്രമം ഉണ്ടായെന്നാണ് പെൺകുട്ടിയുടെ മൊഴി.

Tags:    
News Summary - valanchery posco case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.