നാടകാന്തം മുരളീധരൻ

ന്യൂ​ഡ​ൽ​ഹി: കെ. ​മു​ര​ളീ​ധ​ര​നെ സ്​​ഥാ​നാ​ർ​ഥി​യാ​ക്കി വ​ട​ക​ര​യി​ൽ വീ​റു​റ്റ രാ​ഷ്​​ട്രീ​യ പോ​രാ​ട്ടം ഉ​റ​പ്പി​ച്ച്​ കോ​ൺ​ഗ്ര​സ്. സി.​പി.​എ​മ്മി​ലെ പി. ​ജ​യ​രാ​ജ​നെ നേ​രി​ടാ​ൻ ദു​ർ​ബ​ല സ്​​ഥാ​നാ​ർ​ഥി​ക​ളെ പ​രി ​ഗ​ണി​ക്കു​ന്നു​വെ​ന്ന പ​രാ​തി ശ​ക്​​ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ സി​റ്റി​ങ്​ എം.​എ​ൽ.​എ​യാ​യ മു​ര​ളീ​ധ​ര ​നെ ക​ള​ത്തി​ലി​റ​ക്കു​ന്ന​ത്.

വ​ട​ക​ര മ​ണ്ഡ​ല​ത്തി​​െൻറ കാ​ര്യ​ത്തി​ൽ കൂ​ടി തീ​രു​മാ​ന​മാ​​യ​തോ​ടെ കോ​ൺ​ഗ്ര​സി​​െൻറ 16 സീ​റ്റി​ലും വ്യ​ക്​​ത​ത​യാ​യി. വ​യ​നാ​ട്​ ടി. ​സി​ദ്ദീ​ഖ്, ആ​ല​പ്പു​ഴ​യി​ൽ ഷാ​നി​മോ​ൾ ഉ ​സ്​​മാ​ൻ, ആ​റ്റി​ങ്ങ​ലി​ൽ അ​ടൂ​ർ പ്ര​കാ​ശ്​ എ​ന്നി​വ​രാ​യി​രി​ക്കും സ്​​ഥാ​നാ​ർ​ഥി​ക​ൾ. പാ​ർ​ട്ടി അ​ധ്യ​ക ്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​ര്യ​ട​ന​ത്തി​ലാ​യ​തു​കൊ​ണ്ട്​ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ബു​ധ​നാ​ഴ്​​ച​ത്തേ​ക്ക ്​ മാ​റ്റി. 12 മ​ണ്ഡ​ല​ത്തി​ലെ സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക നേ​ര​ത്തേ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

അ​ക്ര​മ രാ​ ഷ്​​ട്രീ​യ​ത്തി​നെ​തി​രാ​യ സ​ന്ദേ​ശം ന​ൽ​കേ​ണ്ട വ​ട​ക​ര​യി​ൽ ക്രി​മി​ന​ൽ കേ​സ്​ പ്ര​തി​യാ​യ പി. ​ജ​യ​രാ​ജ​ നെ​തി​രെ മു​ല്ല​പ്പ​ള്ളി ഇ​ല്ലെ​ങ്കി​ൽ കെ. ​മു​ര​ളീ​ധ​ര​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ മു​സ്​​ലിം​ലീ​ഗ്​ സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, ആ​ർ.​എം.​പി നേ​താ​വ്​ കെ.​കെ. ര​മ എ​ന്നി​വ​രും കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തോ​ട്​ ആ​വ​​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ മു​ര​ളീ​ധ​ര​നു മേ​ൽ മ​ത്സ​രി​ക്കാ​ൻ സ​മ്മ​ർ​ദം മു​റു​കി. നേ​ര​​ത്തേ ന​ൽ​കി​യ പാ​ന​ൽ പി​ൻ​വ​ലി​ച്ച്​ ഹൈ​ക​മാ​ൻ​ഡി​ന്​ മു​ര​ളീ​ധ​ര​​െൻറ മാ​ത്രം പേ​ര്​ ഏ​ക​ക​ണ്​​ഠ​മാ​യി അ​യ​ച്ചു.

വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ മു​ര​ളീ​ധ​ര​ൻ നേ​ര​ത്തേ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, ഗ്രൂ​പ്​​ സ​മ​വാ​ക്യ​ങ്ങ​ൾ മൂ​ലം അം​ഗീ​ക​രി​ച്ചി​ല്ല. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​യ മു​ര​ളീ​ധ​ര​ൻ അ​വി​ടം വി​ടു​ന്ന​ത്​ ബി.​ജെ.​പി​ക്ക്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​സ​രം ന​ൽ​കു​മെ​ന്ന വ്യാ​ഖ്യാ​ന​വും ഉ​ണ്ടാ​യി. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​ക​യി​ല്ലെ​ന്ന്​ ഉ​റ​പ്പാ​യ​തോ​ടെ, വ​ട​ക​ര​യി​ൽ പ​റ്റി​യ സ്​​ഥാ​നാ​ർ​ഥി​യി​ല്ലാ​തെ കോ​ൺ​ഗ്ര​സ്​ വ​ല​ഞ്ഞു.

വി.​എം. സു​ധീ​ര​ൻ അ​ട​ക്കം പ​ല​രെ​യും സ​മീ​പി​ച്ചു. അ​തി​നെ​ല്ലാ​ം ശേ​ഷ​മാ​ണ്​ സ​മ്മ​ർ​ദ​ത്തി​നൊ​ടു​വി​ൽ മു​ൻ എം.​പി​യാ​യ മു​ര​ളീ​ധ​ര​ൻ സ​മ്മ​തം അ​റി​യി​ച്ച​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​മു​ന്ന​ണി​ക​ളി​ൽ നി​ന്നു​മാ​യി മ​ത്സ​രി​ക്കു​ന്ന സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രു​ടെ എ​ണ്ണം ഇ​തോ​ടെ ഒ​മ്പ​താ​യി. എ​ൽ.​ഡി.​എ​ഫി​ൽ നി​ന്ന്​ ആ​റ്​; യു.​ഡി.​എ​ഫി​ൽ നി​ന്ന്​ മൂ​ന്ന്.

വടകരയിൽ മത്സരിക്കാൻ തയാർ -കെ. മുരളീധരൻ

കോഴിക്കോട്: പാർട്ടി പറഞ്ഞാൽ വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിക്കാൻ തയാറെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമായിരിക്കും നടക്കുകയെന്നും എതിർ സ്ഥാനാർഥി ആരെന്നത് പ്രശ്നമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാർഥി നിർണയിക്കാൻ വാൈകിയത് ജയപരാജയത്തെ ബാധിക്കില്ല. ജനാധിപത്യ മതേതര സംവിധാനങ്ങൾക്ക് വേണ്ടി നിലകൊള്ളും. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി നടത്തി വരുന്ന വികസനങ്ങളുടെ തുടർച്ചക്കായി ശ്രമിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

ഇക്കാര്യത്തിൽ അൽപസമയത്തിനകം ഔ​ദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചിരുന്നു. വയനാട്ടിൽ ടി.സിദ്ദീഖും ആലപ്പുഴയിൽ ഷാനിമോൾ ഉസ്​മാനും സീറ്റ്​ ഉറപ്പിച്ചിരുന്നു. എന്നാൽ ഈ സീറ്റുകളുടെയും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ

കാ​സ​ർ​കോ​ട് -രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
ക​ണ്ണൂ​ർ -കെ. ​സു​ധാ​ക​ര​ൻ
വ​ട​ക​ര -കെ. ​മു​ര​ളീ​ധ​ര​ൻ
വ​യ​നാ​ട് -ടി. ​സി​ദ്ദീ​ഖ്​
കോ​ഴി​ക്കോ​ട് -എം.​കെ. രാ​ഘ​വ​ൻ
പൊ​ന്നാ​നി -ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ
മ​ല​പ്പു​റം -പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
പാ​ല​ക്കാ​ട്​ -വി.​കെ. ശ്രീ​ക​ണ്​​ഠ​ൻ
ആ​ല​ത്തൂ​ർ -ര​മ്യ ഹ​രി​ദാ​സ്​
തൃ​ശൂ​ർ -ടി.​എ​ൻ. പ്ര​താ​പ​ൻ
ചാ​ല​ക്കു​ടി -ബെ​ന്നി ​ബ​ഹ​നാ​ൻ
എ​റ​ണാ​കു​ളം -ഹൈ​ബി ഇൗ​ഡ​ൻ
ആ​ല​പ്പു​ഴ -ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ
കോ​ട്ട​യം -തോ​മ​സ്​ ചാ​ഴി​​കാ​ട​ൻ
ഇ​ടു​ക്കി -ഡീ​ൻ കു​ര്യ​ാ​ക്കോ​സ്​
പ​ത്ത​നം​തി​ട്ട -ആ​േ​ൻ​റാ ആ​ൻ​റ​ണി
മാ​വേ​ലി​ക്ക​ര -കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​
കൊ​ല്ലം -എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ
ആ​റ്റി​ങ്ങ​ൽ -അ​ടൂ​ർ പ്ര​കാ​ശ്​
തി​രു​വ​ന​ന്ത​പു​രം -ശ​ശി ത​രൂ​ർ

Tags:    
News Summary - Vadakara UDF Candidate -K Muraleedharan - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.