വടക്കാഞ്ചേരി: പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിൽ അഴിച്ചുപണി. അന്വേഷണചുമതല പാലക്കാട് ടൗൺ എ.എസ്.പി ജി. പൂങ്കുഴലിക്ക്. സൗത്ത് സോൺ എ.ഡി.ജി.പി ബി.സന്ധ്യ മേൽനോട്ടം വഹിക്കും.
തൃശൂർ സിറ്റി, റൂറൽ പൊലീസ് മേധാവികളായ ഡോ. ഹിമേന്ദ്രനാഥും ആർ.നിശാന്തിനിയും അന്വേഷണത്തെ സംഘത്തെ സഹായിക്കും. ഒല്ലൂർ സി.െഎ കെ.കെ. സജീവും ആലത്തൂർ സി.െഎ എലിസബത്തും സംഘത്തിലുണ്ട്.
പരാതിക്കാരിയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ചതടക്കമുള്ള ആരോപണമുയർന്ന ഉേദ്യാഗസ്ഥരെ മാറ്റി നിർത്തിയാണ് പുതിയ സംഘത്തെ രൂപീകരിച്ചത്. തൃശൂരിലെത്തിയ എ.ഡി.ജി.പി ബി. സന്ധ്യ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി. യുവതിയുടെ പരാതിയിൽ ആദ്യം മുതൽ അന്വേഷണം തുടങ്ങാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.