വാക്​സിനേഷന് ഇനി മണിക്കൂറുകൾ മാത്രം; സജ്ജമായി കേരളം, ഒരുക്കങ്ങള്‍ക്ക് 'പ്രഫഷനല്‍ മാനേജ്‌മെൻറ്​'

തിരുവനന്തപുരം: കോവിഡ്​ വാക്​സിനേഷന്​ സജ്ജമായി കേരളം. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിൽ ശനിയാഴ്​ച വാക്‌സിനേഷന്‍ നടക്കും. എറണാകുളം ജില്ലയില്‍ 12 ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും കേന്ദ്രങ്ങളാണുള്ളത്​. മറ്റു ജില്ലകളില്‍ ഒമ്പതുവീതവും.

എല്ലാ കേന്ദ്രത്തിലും വെബ്കാസ്​റ്റിങ്​ ഏർപ്പെടുത്തി​. എറണാകുളം ജില്ല ആശുപത്രി, പാറശ്ശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ആദ്യ ദിനത്തില്‍ 'ടൂവേ കമ്യൂണിക്കേഷന്‍' സംവിധാനവുമുണ്ട്​. നേരിട്ട് സംവദിക്കാനാണ് ടൂവേ കമ്യൂണിക്കേഷന്‍. എറണാകുളം ജില്ല ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കും. മന്ത്രി കെ.കെ. ശൈലജ കണ്ണൂര്‍ ജില്ല ആശുപത്രി സന്ദര്‍ശിക്കും.

ഒാരോ കേ​ന്ദ്രത്തിലും മൂന്ന്​ മുറി, അഞ്ച്​ വാക്‌സിനേഷന്‍ ഓഫിസര്‍മാർ

ഓരോ കേന്ദ്രത്തിലും കാത്തിരിപ്പിനും കുത്തിവെപ്പിനും നിരീക്ഷണത്തിനുമായി മൂന്ന്​​ മുറികളുണ്ടാവും. ഒാരോ കേ​ന്ദ്രത്തിലും അഞ്ച്​ വാക്‌സിനേഷന്‍ ഓഫിസര്‍മാരുണ്ടാകും. കാത്തിരിപ്പ്​ മുറിയിൽ പ്രവേശിക്കും മുമ്പ് ആദ്യ ഉദ്യോഗസ്ഥന്‍ തിരിച്ചറിയിൽ കാര്‍ഡ് പരിശോധിക്കും. ​

െപാലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, എന്‍.സി.സി എന്നിവരാണ് ഈ സേവനം ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ കോവിന്‍ ആപ്ലിക്കേഷനിൽ രജിസ്​റ്റർ ചെയ്​തയാൾ തന്നെയാണോ എന്ന്​​ ഉറപ്പുവരുത്തും. ആൾക്കൂട്ട നിയന്ത്രണം, നിരീക്ഷണമുറിയിലെ ബോധവത്കരണം, എ.ഇ.എഫ്.ഐ (അഡ്​വേർസ്​ ഇവൻറ്​സ്​ ​േഫാളോയിങ്​ ഇമ്യുണൈസേഷൻ) കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. വാക്‌സിനേറ്റര്‍ ഓഫിസറാണ് വാക്‌സിനേഷന്‍ എടുക്കുന്നത്.

0.5 എം.എൽ വാക്​സിൻ

ഓരോ വ്യക്തിക്കും 0.5 എം.എല്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്. ആദ്യ ഡോസിന്​ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.

ഒരാള്‍ക്ക് നാലു മുതല്‍ അഞ്ചു മിനിറ്റ് വരെ

ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രാവിലെ ഒമ്പത്​ മുതൽ അഞ്ച്​ വരെയാണ് സമയം. രജിസ്​റ്റർ ചെയ്ത ആളിന് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ് ലഭിക്കും. അതനുസരിച്ച്​ സമയം നിശ്ചയിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തണം. വാക്‌സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് നാലുമുതല്‍ അഞ്ചു മിനിറ്റ് വരെ സമയമെടുക്കും.

30 മിനിറ്റ് നിരീക്ഷണം നിർബന്ധം

വാക്‌സിന്‍ കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന്​ ഉദ്യോഗസ്ഥന്‍ നിർദേശിക്കും. കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനവും ലഭ്യമാണ്​. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും പരിഹരിക്കും. അടിയന്തര ചികിത്സക്കായി എല്ലായിടത്തും എ.ഇ.എഫ്.ഐ കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ഉണ്ടാവും. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കാനുള്ള നടപടി അപ്പോള്‍തന്നെ സ്വീകരിക്കാനാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്.

വിതരണത്തിന്​​ 4.33 ലക്ഷം ഡോസ് വാക്‌സിൻ

സംസ്ഥാനത്ത് ആകെ 4.33 ലക്ഷം ഡോസ് വാക്‌സിനാണ്​ എത്തിച്ചിട്ടുള്ളത്​. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസർകോട്​ 6,860 എന്നിങ്ങനെയാണ്​ ജില്ല തിരിച്ച വിവരം.

പാഴാകൽ 10 ശതമാനം!

കേന്ദ്ര സര്‍ക്കാർ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്‌സിനേഷനില്‍ 10 ശതമാനം വേസ്​റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത്​ പരമാവധി കുറച്ച് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ലഭിച്ച വാക്‌സി​െൻറ പകുതി സ്​റ്റോക്ക് ചെയ്യാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉടന്‍ എത്തുന്ന അടുത്തഘട്ടം വാക്‌സി​െൻറ കണക്കുകൂടി നോക്കിയാവും ബാക്കി വിതരണം ചെയ്യുന്നത്.

വാക്‌സിനേഷ​െൻറ മികച്ച സംഘാടനത്തിന് 'പ്രഫഷനല്‍ മാനേജ്‌മെൻറ്​' സമ്പ്രദായമാണ് നടപ്പാക്കിയത്. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി നേതൃത്വം നല്‍കുന്ന സ്​റ്റേറ്റ്​ സ്​റ്റിയറിങ്​ കമ്മിറ്റി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നേതൃത്വം നല്‍കുന്ന സ്​റ്റേറ്റ്​ ടാക്‌സ് ഫോഴ്‌സ്, സ്​റ്റേറ്റ്​ കണ്‍ട്രോള്‍ റൂം, ജില്ലതലത്തില്‍ കലക്ടര്‍മാർ നേതൃത്വം നല്‍കുന്ന ജില്ല ടാക്‌സ് ഫോഴ്‌സ്​, ജില്ല കണ്‍ട്രോള്‍ റൂമുകൾ, ബ്ലോക്ക് തലത്തില്‍ മെഡിക്കല്‍ ഓഫിസര്‍ നേതൃത്വം നല്‍കുന്ന ബ്ലോക്ക് ടാക്‌സ് ഫോഴ്‌സുകൾ, ബ്ലോക്ക് കണ്‍ട്രോള്‍ റൂമുകൾ എന്നിവയും സജ്ജമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.