ഐ.എച്ച്‌.ആര്‍.ഡി കേസ്: വി.എ അരുണ്‍കുമാര്‍ കുറ്റമുക്തന്‍

തിരുവനന്തപുരം: ഐ.എച്ച്‌.ആര്‍.ഡി നിയമന കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെ കോടതി കുറ്റമുക്തനാക്കി. തിരുവനന്തപുരം പ്രത്യേക കോടതിയുടേതാണ് വിധി.

ഐ.എച്ച്‌.ആര്‍.ഡി അസിസ്റ്റന്‍റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനും എതിരെയായിരുന്നു കേസ്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയതെന്ന് അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 

നായനാര്‍ സര്‍ക്കാറിന്‍റെ കാലത്താണ് ഐ.എച്ച്‌.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍ കുമാറിനെ നിയമിക്കുന്നത്. ആവശ്യമായ അധ്യാപന പരിചയമില്ലാതെയാണ് അരുണ്‍ കുമാറിന് നിയമനം നല്‍കിയതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭ സമിതി നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പക്ഷേ ഈ കണ്ടെത്തലുകള്‍ വിജിലന്‍സ് തള്ളിക്കളയുകയും ചെയ്തിരുന്നു.
 

Tags:    
News Summary - va arun kumar acquitted on ihrd case -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.