'അനാവശ്യമോ, അതിനാവശ്യമോ'​?ശിവൻകുട്ടിയുടെ നന്ദിപ്രകടനത്തെചൊല്ലി സമൂഹമാധ്യമങ്ങളിൽ തർക്കം

എസ്​.എസ്​.എൽ.സി പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനിടെ മന്ത്രി ശിവൻകുട്ടി നടത്തിയ നന്ദിപ്രകടനമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്​. മന്ത്രി പറഞ്ഞതിനെചൊല്ലി നെറ്റിസൺസി​െൻറ ഇടയിൽ തർക്കവും ഉയർന്നുവന്നിട്ടുണ്ട്​. ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്കാണ്​ നന്ദി പറഞ്ഞത്​. 'പ്രത്യേകിച്ച്​ ഒരു നന്ദി പറയേണ്ടത്​, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പരീക്ഷ നടത്തുന്നതുമുതൽ അദ്ദേഹം ഡൽഹിക്കുപോകുന്നതിനുമുമ്പ്​ റിസൾട്ടി​െൻറ കാര്യംവരെ ഉള്ള കാര്യങ്ങളിൽ ഇടപെടുകയും 'അനാവശ്യമായ' പിന്തുണയും സഹായവും നൽകിയിട്ടുണ്ടെന്ന കാര്യം ഞാനിവിടെ സൂചിപ്പിക്കുകയാണ്​'എന്നാണ്​ മന്ത്രി പറഞ്ഞത്​.


ഇതിലെ 'അനാവശ്യമെന്ന'പ്രയോഗമാണ്​ തർക്കത്തിന്​ ഇടയാക്കിയിട്ടുള്ളത്​. മുഖ്യമന്ത്രി അനാവശ്യമായി ഇടപെട്ടു എന്ന്​ മന്ത്രി പറഞ്ഞു എന്നാണ്​ പ്രതിപക്ഷത്തെ സൈബർ പോരാളികൾ ആരോപിക്കുന്നത്​. എന്നാൽ അതിനാവശ്യമായ എന്നാണ്​ മന്ത്രി പറഞ്ഞതെന്ന്​ ഇടത്​ പോരാളികളും ആണയിടുന്നു. ​നിലവിൽ തർക്കം ഏതാണ്ട്​ ഉച്ചസ്​ഥായിയിലാണ്​. ട്വിറ്ററിൽ ഉൾപ്പടെ മന്ത്രിയുടെ വീഡിയോ എഡിറ്റ്​ചെയ്​ത്​ പ്രചരിപ്പിക്കുന്നുണ്ട്​. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.