Posted On
date_range Updated On
date_range ഹയർസെക്കണ്ടറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം എത്രയും വേഗം നടപ്പാക്കുമെന്ന് വി. ശിവൻകുട്ടി
തിരുവനന്തപുരം: ഹയർസെക്കണ്ടറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം എത്രയും വേഗം നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ച പശ്ചാത്തലത്തിൽ ആണ് നടപടി.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ രണ്ട് വർഷത്തോളം സ്ഥലംമാറ്റത്തിന് സ്റ്റേ ഉണ്ടായിരുന്നതിനാൽ ആണ് സ്ഥലംമാറ്റം നീണ്ടുപോയത്. 39 വിഷയങ്ങളിൽ ആയി പതിനയ്യായിരം അധ്യാപകരുടെ സ്ഥലംമാറ്റം ആണ് നടത്തേണ്ടത്. പുതിയ സാഹചര്യത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.