Posted On
date_range Updated On
date_range മലപ്പുറത്ത് കോണ്‍ഗ്രസും ബി.ജെ.പിയും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കും: വി.എസ്
തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് ഭരണ പരിഷ്കാര കമ്മിറ്റി ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. നാലു വോട്ടിനും രണ്ടു സീറ്റിനും വേണ്ടി ഏത് ജനവിരുദ്ധ പാര്‍ട്ടിയുമായും കൂട്ടുകൂടുന്ന പാർട്ടിയാണ് കോണ്‍ഗ്രസ്. പണ്ട് ആനപ്പുറുത്തിരുന്നതിന്‍റെ പാട് കോണ്‍ഗ്രസുകാര്‍ തപ്പിനോക്കേണ്ട. കോണ്‍ഗ്രസിന്‍റെ പ്രതാപകാലം തിരിച്ചുവരാന്‍ കഴിയാത്തവിധം തകര്‍ന്നുകഴിഞ്ഞുവെന്നും വി.എസ് പറഞ്ഞു.
മതനിരപേക്ഷത കോണ്‍ഗ്രസിന് പ്രസംഗങ്ങളില്‍ പറയാനുള്ള വാചകം മാത്രമാണ്. ബി.ജെ.പിയുടെ തോളിലിരുന്ന് വല്ലതും തരപ്പെടുത്താനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും വി.എസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.