വി. മുരളീധരൻ ഹൈകോടതിയെ വെല്ലുവിളിക്കുന്നു -സി.പി.എം

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഇടപെട്ട്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍ നടത്തിയ വാർത്തസമ്മേളനം സത്യാപ്രതിജ്ഞ ലംഘനവും അധികാര ദുര്‍വിനിയോഗവുമാ​െണന്ന്​ സി.പി.എം സംസ്​ഥാന സെക്ര​േട്ടറിയറ്റ്​ കുറ്റപ്പെടുത്തി. ബി.ജെ.പി നിർദേശിക്കുന്നത്​ പോലെയാണ്‌ അ​േന്വഷണ എജന്‍സികള്‍ പ്രവര്‍ത്തിക്കുകയെന്ന്​ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്​ കേന്ദ്രമന്ത്രി.

രാഷ്​ട്രീയ താല്‍പര്യങ്ങള്‍ക്കായി ബി.ജെ.പി ദുരുപയോഗപ്പെടുത്തുകയാണെന്ന വിമര്‍ശനം ശരിവെക്കുന്നതാണ്‌ നടപടി. അന്വേഷണ ഘട്ടത്തില്‍ മൊഴികള്‍ പ്രസിദ്ധപ്പെടുത്തുന്നതുപോലും നിയമവിരുദ്ധവും കുറ്റകരവുമാണെന്ന്‌ ഹൈകോടതി പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ മൊഴിയെ വാർത്തസമ്മേളനത്തിലൂടെ ആധികാരികമാക്കിയ മുരളീധര​െൻറ നടപടി നിയമവിരുദ്ധവും ഹൈകോടതിയെ വെല്ലുവിളിക്കുന്നതുമാണെന്ന്​ സി.പി.എം ആരോപിച്ചു.

അന്വേഷണ ഏജന്‍സിപോലും കണ്ടെത്താത്ത കാര്യങ്ങള്‍ നിഗമനങ്ങളായി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ച നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്‌. അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കുകയാണ്‌ കേന്ദ്രമന്ത്രി. ചെന്നിത്തലയും കെ. സുരേന്ദ്രനും കൂടിയാലോചിച്ചതുപോലെ നടത്തിയ പ്രസ്‌താവനകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്‌ കേന്ദ്രമന്ത്രി ചെയ്‌തത്‌. സ്വതന്ത്രമായ കേസന്വേഷണത്തിന്‌ വിദേശ മന്ത്രാലയം അനുവദിക്കുന്നില്ലെന്ന്‌ വ്യക്തമാക്കുന്ന പല നടപടികളും മുമ്പുണ്ടായിട്ടുണ്ട്‌.

സങ്കുചിത രാഷ്​ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി അന്വഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത്‌ ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യത്തിനും നിയമ വ്യവസ്‌ഥക്കുമെതിരായ വെല്ലുവിളിയാണ്‌. തെറ്റായ നീക്കത്തിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ്‌ ബി.ജെ.പിയുടെ സഖ്യകക്ഷിയായി അധഃപതി​െച്ചന്നും വാർത്തകുറിപ്പിൽ കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.