എ.ആർ. നഗർ: പരേതനായ സ്വാതന്ത്ര്യ സമര സേനാനി വി.എ. ആസാദിെൻറ മകനും പുതിയത്ത്പുറായ എ.എ.എച്ച്.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനുമായ വി. മുഹമ്മദലി മാസ്റ്റർ (71) നിര്യാതനായി. മാധ്യമം മലപ്പുറം ബ്യൂറോ ലേഖകനായിരുന്നു. കേരള അറബിക് മുൻഷിസ് അസോസിയേഷൻ ജില്ല പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി ജില്ല അസി. സെക്രട്ടറി, കേരള മസ്ജിദ് കൗൺസിൽ ജില്ല കൺവീനർ, മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക സമിതി സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു.
ഭാര്യ: മങ്കട പെരിയന്തടത്തിൽ ദയ്യിന. മക്കൾ: ഹഫ്സ മറിയം (അധ്യാപിക, എ.എ.എച്ച്.എം.എൽ.പി സ്കൂൾ, പുതിയത്തുപുറായ), അൻവർ ഷമീം ആസാദ് ( ജി.എച്ച്.എസ്.എസ്. പെരുവള്ളൂർ ), ഡോ. ശഫ്ന മറിയം (ഹോമിയോ മെഡിക്കൽ ഓഫിസർ, വീട്ടിക്കാട്), മലിക മറിയം (ബിസിനസ്). മരുമക്കൾ: സലീം പാവുതൊടിക (കെ.ത്രീ.എ കോഴിക്കോട് സോണൽ പ്രസിഡന്റ്), കെ.പി. നസീബ (മുണ്ടുപറമ്പ്), വി.പി.എ. ശാക്കിർ (അസി. പ്രഫസർ, എം.ഇ.എസ് മെഡിക്കൽ കോളജ്), എ.പി. ഇജാസ് അലി (ബിസിനസ്).
സഹോദരങ്ങൾ: വി.എ. മുഹ്യുദ്ദീൻ ഹാജി, വി.എം. അബ്ദുൽ ഖാദർ, വി.എം. അബ്ദുന്നാസർ, അഹമ്മദ് ഇസ്സുദ്ദീൻ, മുഹമ്മദ് മുസ്തഫ, റൈഹാനത്ത്, അഹമ്മദ് സഈദ്, പരേതനായ വി.എം. അബ്ദുറഹ്മാൻ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുന്നുംപുറം പാലമഠത്തിൽ ചിന ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.