കൂടുതൽ കോൺഗ്രസ്‌ പ്രവർത്തകർ സി.പി.എമ്മിലേക്കെത്തുമെന്ന് വി. ജോയി

തിരുവനന്തപുരം: പെരിങ്ങമ്മല പഞ്ചായത്തിൽനിന്ന്‌ കൂടുതൽ കോൺഗ്രസ്‌ പ്രവർത്തകർ സി.പി.എമ്മിലേക്കെത്തുമെന്ന്‌ ജില്ലാ സെക്രട്ടറി വി ജോയി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അവർക്ക്‌ പൊതുയോഗം സംഘടിപ്പിച്ച്‌ സ്വീകരണം നൽകും. നവകേരള സദസിന്റെ ഭാഗമായി 22 ഓളം കോൺഗ്രസുകാർ സി.പി.എമ്മിനൊപ്പം ചേർന്നതായും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ആറ്റിങ്ങൽ സീറ്റ്‌ ഇത്തവണ തിരിച്ചുപിടിക്കും. കരുത്തനായ സ്ഥാനാർഥിയെത്തന്നെ ആറ്റിങ്ങലിൽ മത്സരിപ്പിക്കും. വി. മുരളീധരൻ ക്യാമ്പ്‌ ചെയ്‌ത്‌ പ്രവർത്തിച്ചതുകൊണ്ടൊന്നും ബി.ജെ.പിയുടെ വോട്ട്‌ വർധിക്കില്ല. കഴിഞ്ഞതവണ ലഭിച്ചവോട്ടുപോലും അവർക്ക്‌ ഇത്തവണ ലഭിക്കില്. ആറ്റിങ്ങലിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്‌ മത്സരം.

ആറ്റിങ്ങൽ, തിരുവനന്തപുരം പാർലമെന്റ്‌ മണ്ഡലങ്ങളിലെ എം.പിമാർ ജനങ്ങൾക്കിടയിലില്ല. അടൂർ പ്രകാശ്‌ നാലരവർഷം മണ്ഡലത്തിന്‌ പുറത്തായിരുന്നു. കോന്നിയിലെ നിയമസഭാ സീറ്റ്‌ ലക്ഷ്യമിട്ടാണ്‌ അദ്ദേഹം പ്രവർത്തിക്കുന്നത്‌. ശരി തരൂർ ‘വിശ്വപൗരൻ’ എന്ന മട്ടിൽ നടക്കുകയാണ്‌. തിരുവനന്തപുരത്തിന്റെ വികസന പ്രവർത്തനങ്ങളിലോ, ജനകീയ പ്രശ്‌നങ്ങളിലോ ഇടപെടുന്നില്ല. ജില്ലയിലെ രണ്ട്‌ എം.പിമാരും വികസന പ്രവർത്തനങ്ങളിൽ പരാജയമാണെന്നും വി.ജോയി പറഞ്ഞു.

പെരിങ്ങമ്മല പഞ്ചായത്ത്‌ ഭരണം യു.ഡി.എഫിന്‌ നഷ്‌ടമായി

പ്രസിഡന്റും രണ്ട്‌ അംഗങ്ങളും രാജിവച്ചതോടെ പെരിങ്ങമ്മല പഞ്ചായത്ത്‌ ഭരണം യു.ഡി.എഫിന്‌ നഷ്‌ടമായി. 19 അംഗങ്ങളാണ്‌ പഞ്ചായത്തിലുള്ളത്‌. സി.പി.എം–-ഏഴ്, കോൺഗ്രസ്‌–-ആറ്, മുസ് ലിം ലീഗ്‌–-ഒന്ന്, ബി.ജെ.പി–-ഒന്ന്, സ്വതന്ത്രർ–-നാല് എന്നിങ്ങനെയാണ്‌ കക്ഷിനില. ലീഗിന്റേതുൾപ്പെടെ ഉൾപ്പെടെ നാല്‌ സ്വതന്ത്രരെ കൂടെ നിർത്തിയാണ്‌ കോൺഗ്രസ്‌ ഭരണത്തിലേറിയത്‌. മൂന്നുപേർ രാജിവച്ചതോടെ അവരുടെ യു.ഡി.എഫിന്റെ അംഗബലം ഏഴ്‌ ആയി ചുരുങ്ങി. സ്വതന്ത്രരിൽ മൂന്നുപേർ തങ്ങളോടൊപ്പമാണെന്ന്‌ രാജിവച്ച പ്രസിഡന്റ്‌ ഷിനു മടത്തറ പറഞ്ഞു.

പ്രസിഡന്റും രണ്ട്‌ മെമ്പർമാരും രാജിവച്ചതിനാൽ മൂന്നുവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവരും. പ്രസിഡന്റ്‌ സ്ഥാനം സംവരണ വിഭാഗത്തിനാണ്‌. ഷിനു മടത്തറയായിരുന്നു കോൺഗ്രസിന്റെ ഏക സംവരണ അംഗം. സംസ്ഥാനത്തെ പ്രായംകുറഞ്ഞ പഞ്ചായത്ത്‌ പ്രസിഡന്റുമാരിൽ ഒരാളാണ്‌ ഷിനു മടത്തറ.

Tags:    
News Summary - V Joey said that more Congress workers will come to CPM.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.