സാധാരണ റെയില്‍വേ ടിക്കറ്റ് ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്

പാലക്കാട്: മൊബൈല്‍ ആപ് വഴി റിസര്‍വേഷനല്ലാത്ത ടിക്കറ്റ് ലഭ്യമാക്കാന്‍ പാലക്കാട് ഡിവിഷനിലും സംവിധാനമായി. ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുള്ള (എ.ടി.വി.എം) 20 സ്റ്റേഷനുകളിലാണ് ഈ സൗകര്യമേര്‍പ്പെടുത്തിയത്. ആപ്ളിക്കേഷന്‍ വഴി സാധാരണ ടിക്കറ്റ് മൊബൈല്‍ ഫോണിലൂടെ എളുപ്പത്തില്‍ ബുക്ക് ചെയ്യാം. ‘utsonmobile’ App എന്ന പേരിലുള്ള ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

വാലറ്റില്‍ ചുരുങ്ങിയത് 100 രൂപ റീചാര്‍ജ് ചെയ്താല്‍ ബുക്കിങ് നടത്താം. റെയില്‍വേ വാലറ്റ് ടിക്കറ്റ് കൗണ്ടറുകളിലോ www.utsonmobile.indianrail.gov.in വെബ്സൈറ്റിലോ പോയി റീചാര്‍ജ് ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ യാത്രക്കാരന് ബുക്കിങ് ഐ.ഡി ലഭിക്കും. എ.ടി.വി.എമ്മില്‍നിന്ന് പ്രിന്‍റ്ഒൗട്ട് ലഭിക്കാന്‍ മൊബൈല്‍ നമ്പറിനോടൊപ്പം ബുക്കിങ് ഐ.ഡിയും ആവശ്യമാണ്. യാത്രാവേളയില്‍ പ്രിന്‍റഡ് ടിക്കറ്റ് നിര്‍ബന്ധമാണ്. ഏതെങ്കിലും സാഹചര്യത്തില്‍ എ.ടി.വി.എമ്മുകളില്‍നിന്ന് ടിക്കറ്റ് ലഭിക്കാതെ വന്നാല്‍ ടിക്കറ്റ് കൗണ്ടറുകളിലത്തെി പ്രിന്‍റ്ഒൗട്ട് കരസ്ഥമാക്കാം.

നിലവില്‍ മംഗളൂരു ജങ്ഷന്‍, മംഗളൂരു സെന്‍ട്രല്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം, പട്ടാമ്പി, അങ്ങാടിപ്പുറം, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ജങ്ഷന്‍, പാലക്കാട് ജങ്ഷന്‍, തിരൂര്‍, നിലമ്പൂര്‍ റോഡ് എന്നിവിടങ്ങളില്‍ എ.ടി.വി.എം സംവിധാനമുണ്ട്. വിവരങ്ങള്‍ക്ക് www.utsonmobile.indianrail.gov.in, 04425351621 (ഹെല്‍പ്ലൈന്‍).

Tags:    
News Summary - utsonmobile App

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.