Posted On
date_range Updated On
date_range ഉത്ര വധക്കേസ്; മൂർഖന്‍റെ ജഡം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം
കൊല്ലം: അഞ്ചലിൽ ഉത്ര പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കടിച്ച മൂർഖന്‍റെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നു. പാമ്പിന്‍റെ പല്ലിന്‍റെ വലുപ്പവും മുറിവിന്‍റെ ഘടനയും ബന്ധപ്പെടുത്തിയാകും പരിശോധന.
ഉത്രയെ കടിച്ച മൂർഖനെ സഹോദരൻ തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നു. ഈ പാമ്പ് തന്നെയാണ് കടിച്ചതെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. കൊലപാതകക്കേസിൽ പാമ്പിന്‍റെ പോസ്റ്റ്മോർട്ടം നടത്തുന്ന സംസ്ഥാനത്തെ ആദ്യകേസായിരിക്കും ഇത്.
മൂർഖനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുൻപ് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിക്കാനും ശ്രമം നടന്നിരുന്നു. 52 ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞ് അദ്ഭുതകരമായാണ് ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.