ഉ​ത്രയുടെ കുഞ്ഞിനെ ബന്ധുവീട്ടിൽ നിന്ന്​ കണ്ടെത്തി

കൊല്ലം: അഞ്ചലിൽ ദാരുണമായി കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ബന്ധുവീട്ടിൽനിന്ന്​ കണ്ടെത്തി. കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക്​ കൈമാറാൻ ചൈൽഡ്​ വെൽഫയർ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന്​ ഉത്രയുടെ ഭർത്താവും കൊലപാതക കേസിലെ ഒന്നാം പ്രതിയുമായ​ സൂരജി​​​െൻറ വീട്ടുകാർ കുഞ്ഞിനെ മാറ്റുകയായിരുന്നു.

സൂരജി​​​െൻറ അമ്മയെയും കാണാതായിരുന്നു. സൂരജി​​​െൻറ നാട്ടിൽ തന്നെയുള്ള ബന്ധുവീട്ടിലായിരുന്നു കുഞ്ഞ്​. സൂരജി​​​െൻറ വീട്ടിലെത്തിച്ച കുഞ്ഞിനെ ഉടൻതന്നെ ഉത്രയുടെ വീട്ടുകാർക്ക്​ കൈമാറും. കുഞ്ഞിനെ ഇന്നുതന്നെ തിരിച്ചേൽപ്പിക്കണമെന്ന്​ പൊലീസ്​ സൂരജി​​​െൻറ വീട്ടുകാർക്ക്​ കർശന നിർദേശം നൽകിയിരുന്നു. 

കുട്ടിക്കായി രാത്രി മുഴുവൻ പൊലീസ്​ തെരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ സൂരജി​​​െൻറ പിതാവ്​ കുഞ്ഞ്​ ബന്ധുവി​​​െൻറ വീട്ടി​ലുണ്ടെന്ന്​ സമ്മതിക്കുകയായിരുന്നു. 

Tags:    
News Summary - Uthra Child Missing Case -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.