തിരുവനന്തപുരം: മാതൃഭൂമി ലേഖകൻ വി.ബി. ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് പൊലീസ് സൂപ്രണ്ട് തസ്തികയിൽ സ്ഥാനക്കയറ്റം നൽകിയ നടപടി അപലപനീയമാണെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതി പ്രസ്താവിച്ചു.
പ്രതിയായ ഉദ്യോഗസ്ഥന് ക്രൈംബ്രാഞ്ചിൽ എസ്.പി ആയാണ് നിയമനം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. നിയമവ്യവസ്ഥക്ക് നിരക്കാത്ത സ്ഥാനക്കയറ്റം റദ്ദാക്കണം. കേസിൽ സി.ബി.െഎ മാപ്പുസാക്ഷിയാക്കിയ കണ്ടെയ്നർ സന്തോഷിനെ ഇപ്പോൾ പ്രതിസ്ഥാനത്ത് ചേർക്കാനും ഉന്നത ഉദ്യോഗസ്ഥനെ ഒഴിവാക്കാനും കരുനീക്കങ്ങളുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.