Posted On
date_range Updated On
date_range ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസ്: ഹരജി ബുധനാഴ്ച പരിഗണിക്കും
കൊച്ചി: ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിൽ പരാതിക്കാരിക്കെതിരായ രേഖകൾ സമർപ്പിക്കാനുണ്ടെന്ന് നടന്‍റെ അഭിഭാഷകൻ ഹൈകോടതിയിൽ. കേസിൽ ഒത്തുതീർപ്പിന് തയാറാണെന്ന് കാണിച്ച് പരാതിക്കാരി അയച്ച സന്ദേശങ്ങൾ കൈവശമുണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍റെ അഭിഭാഷകൻ അറിയിച്ചത്.
അതേസമയം, കേസിൽ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു. ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ദിവസങ്ങൾക്ക് മുമ്പാണ് നടൻ ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസിന്‍റെ സ്റ്റേ ഹൈകോടതി നീക്കിയത്. കേസ് ഒത്തുതീർപ്പായെന്ന് ഒപ്പിട്ടു നൽകിയിട്ടില്ലെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. തുടർന്ന്, പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയെന്ന് കാണിച്ച് അഭിഭാഷകൻ നൽകിയ രേഖ വ്യാജമെന്ന് കണ്ടെത്തിയതോടെ സ്‌റ്റേ റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.